Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഒടിടിയിലേക്ക് ജോർജുകുട്ടി! 'ദൃശ്യം 3' ജൂൺ 18 മുതൽ ആമസോൺ പ്രൈമിൽ

ഒടിടിയിലേക്ക് ജോർജുകുട്ടി! 'ദൃശ്യം 3' ജൂൺ 18 മുതൽ ആമസോൺ പ്രൈമിൽ

കൊച്ചി: ബോക്സ് ഓഫീസിലെ വന്‍ വിജയത്തിന് ശേഷം മോഹന്‍ലാലിന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം 'ദൃശ്യം 3' ഒടിടി പ്ലാറ്റ്ഫോമിലേക്ക്. പ്രമുഖ ഒടിടി ഭീമന്മാരായ ആമസോണ്‍ പ്രൈം വീഡിയോസിലൂടെ ജൂണ്‍ 18 മുതല്‍ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. തീയേറ്ററുകളില്‍ ജോര്‍ജുകുട്ടിയും കുടുംബവും തീര്‍ത്ത സസ്‌പെന്‍സ് ഇനി ഡിജിറ്റല്‍ സ്‌ക്രീനുകളിലും പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് ഫ്രാഞ്ചൈസികളിലൊന്നായ ദൃശ്യത്തിന്റെ മുന്‍ ഭാഗങ്ങളും ഒടിടിയിലും വലിയ തരംഗമാണ് സൃഷ്ടിച്ചിരുന്നത്.

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്ത 'ദൃശ്യം 3' 200 കോടി ക്ലബ്ബില്‍ ഇടം നേടുകയുണ്ടായി. മോഹന്‍ലാലെന്ന അതുല്യ നടന്റെ വിസ്മയിപ്പിക്കുന്ന അഭിനയമുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി മികച്ചൊരു ഇമോഷനല്‍ ത്രില്ലറായാണ് ജീത്തു 'ദൃശ്യം 3' ഒരുക്കിയത്. മോഹന്‍ലാലിനൊപ്പം മീന, എസ്തര്‍ അനില്‍, അന്‍സിബ, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി എന്നിവര്‍ 'ദൃശ്യം 3' യിലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആദ്യത്തേയും രണ്ടാമത്തെയും ഭാഗങ്ങളിലെ കഥാപാത്രങ്ങള്‍ക്കൊപ്പം ചില പുതിയ കഥാപാത്രങ്ങളും സിനിമയിലുണ്ട്.

മലയാളം ഒറിജിനലിന്റെ ആഗോള തിയേറ്റര്‍-ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് ദൃശ്യം 3-ന്റെ ഹിന്ദി പതിപ്പിന്റെ നിര്‍മാതാക്കള്‍ കൂടിയായ പനോരമ സ്റ്റുഡിയോസ് ആണ്. ബോളിവുഡിലെ പ്രമുഖ ബാനറായ പെന്‍ സ്റ്റുഡിയോസ് പനോരമയിലൂടെ ആശീര്‍വാദ് സിനിമാസില്‍ 100 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇതിനോടകം തന്നെ ചിത്രീകരണം പൂര്‍ത്തിയായ, അജയ് ദേവ്ഗണ്‍ നായകനാകുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബര്‍ രണ്ടിന് തിയറ്ററുകളില്‍ എത്തും.

Related articles

See all
Popular News

കുടുംബപ്രേക്ഷകരുടെ മനസ്സുകവർന്ന് ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’; ആദ്യദിനം മികച്ച പ്രതികരണം

Popular News

സൂര്യയും ജിത്തു മാധവനും ഒന്നിക്കുന്ന 'സീൻ' ദീപാവലിക്ക് തിയേറ്ററുകളിലേക്ക്; നായികയായി നസ്രി...

Popular News

30 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലേക്ക്; ‘തേന്മാവിൻ കൊമ്പത...

Popular News

രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം വരുന്നു: 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' കേരള പ്രീ-റിലീസ് ഇ...

Save your stories

Sign in