Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഡല്‍ഹിയുടെ പേര് 'ഇന്ദ്രപ്രസ്ഥം' എന്നാക്കണം; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തെ 'ഇന്ദ്രപ്രസ്ഥ വിമാനത്താവളം' എന്നും മാറ്റണം; ആവശ്യവുമായി ബിജെപി എം.പി

ഡല്‍ഹിയുടെ പേര് 'ഇന്ദ്രപ്രസ്ഥം' എന്നാക്കണം; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തെ 'ഇന്ദ്രപ്രസ്ഥ വിമാനത്താവളം' എന്നും മാറ്റണം; ആവശ്യവുമായി ബിജെപി എം.പി
ഡല്‍ഹിയുടെ പേര് 'ഇന്ദ്രപ്രസ്ഥം' എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി പ്രവീണ്‍ ഖണ്ഡേവാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തയച്ചു. ഡല്‍ഹിയുടെ ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ചരിത്രത്തെയും, പാണ്ഡവര്‍ സ്ഥാപിച്ച 'ഇന്ദ്രപ്രസ്ഥ' നഗരത്തിന്റെ പാരമ്പര്യത്തെയും വീണ്ടെടുക്കുന്നതിനായി പേര് മാറ്റം അത്യാവശ്യമാണെന്നാണ് ആവശ്യം. നഗരത്തിന്റെ പേരിന് പുറമെ, ഓള്‍ഡ് ഡല്‍ഹി റെയില്‍വേ സ്റ്റേഷനെ 'ഇന്ദ്രപ്രസ്ഥ ജംഗ്ഷന്‍' എന്നും, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തെ 'ഇന്ദ്രപ്രസ്ഥ വിമാനത്താവളം' എന്നും പുനര്‍നാമകരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ഡല്‍ഹിയിലെ പ്രധാന സ്ഥലങ്ങളില്‍ പാണ്ഡവരുടെ വലിയ പ്രതിമകള്‍ സ്ഥാപിക്കണമെന്നും കത്തില്‍ പറയുന്നു. വിശ്വ ഹിന്ദു പരിഷത്തും പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഡല്‍ഹിയെ 'ഇന്ദ്രപ്രസ്ഥം' എന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് അവര്‍ ഡല്‍ഹി സാംസ്‌കാരിക മന്ത്രി കപില്‍ മിശ്രയ്ക്ക് കത്തെഴുതി. ഡല്‍ഹിക്ക് ഏകദേശം 2,000 വര്‍ഷത്തെ ചരിത്രമാണ് പറയുന്നതെങ്കില്‍, 'ഇന്ദ്രപ്രസ്ഥം' എന്ന പേര് 5,000 വര്‍ഷത്തെ മഹത്തായ ചരിത്രവുമായി രാജ്യത്തെ ബന്ധിപ്പിക്കുമെന്ന് വിഎച്ച്പി വാദിക്കുന്നു. മുസ്ലീം അധിനിവേശക്കാരുടെ സ്മാരകങ്ങള്‍ ഉള്ളിടങ്ങളിലെല്ലാം പാണ്ഡവ കാലഘട്ടത്തിലെ ഹിന്ദു വീരന്മാരെയും സ്ഥലങ്ങളെയും പരിചയപ്പെടുത്തണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടിട്ടുണ്ട്.

Related articles

See all
Popular News

"നിർഭയ സംഭവത്തിന് സമാനമായ ക്രൂരത"; ഡൽഹിയിലെ പീഡനക്കേസുകളിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോട...

Popular News

'അധിനിവേശം അവസാനിപ്പിക്കണം'; ഗസ്സയിലും ലെബനനിലും ഇസ്രായേലിനെതിരെ ശക്തമായി പ്രതികരിച്ച് ഡൽഹ...

Popular News

'ട്രിപ്പിൾ എഞ്ചിൻ ഭരണം പരാജയം, ഉത്തരവാദിത്തങ്ങളിൽ നിന്ന് ബി.ജെ.പി സർക്കാർ ഒളിച്ചോടുന്നു':...

Popular News

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ ; ഡല്‍ഹിയിൽ സെപ്റ്റംബർ 7 വരെ കനത്ത മഴയ്ക്ക് സാധ്യത, ജാ...

Save your stories

Sign in