Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയിൽ പ്രതിഷേധം ഇന്നും സംഘർഷഭരിതം; വനിതാ പ്രവർത്തകരെ പുരുഷ പോലീസ് കൈയേറ്റം ചെയ്തതായും പരാതി

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയിൽ പ്രതിഷേധം ഇന്നും സംഘർഷഭരിതം; വനിതാ പ്രവർത്തകരെ പുരുഷ പോലീസ് കൈയേറ്റം ചെയ്തതായും പരാതി

ഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് യുവജന സംഘടനകളും പൗരാവകാശ കൂട്ടായ്മകളും നടത്തുന്ന പ്രതിഷേധം രണ്ടാം ദിവസവും കനത്ത സംഘർഷത്തിൽ കലാശിച്ചു.ഐസയുടെയും പൌരാവകാശ കൂട്ടായ്മകളുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധിച്ച സ്ത്രീകളെ പുരുഷ പോലീസ് കൈയേറ്റം ചെയ്തെന്നും, മോശമായി പെരുമാറിയെന്നും പരാതി ഉയർന്നു.

നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ ജന്തർ മന്തറിലേക്ക് പ്രതിഷേധക്കാരെ പ്രവേശിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഡല്‍ഹി പോലീസ്. പ്രദേശത്ത് കനത്ത സുരക്ഷാ വിന്യാസം തുടരുകയാണ്. ഉച്ചയോടെ നേഹ ബോറയുടെ നേതൃത്വത്തിൽ എത്തിയ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, പൗരാവകാശ പ്രവർത്തകൻ യോഗേന്ദ്ര യാദവ് എന്നിവരടക്കമുള്ള പ്രമുഖരും എത്തിച്ചേർന്നു. എന്നാൽ സ്ഥലത്തുണ്ടായിരുന്ന പ്രതിഷേധക്കാരെയും പ്രമുഖരെയും പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് വലിച്ചിഴച്ചാണ് വാഹനങ്ങളിലേക്ക് കയറ്റിയത്. വനിതാ പ്രവർത്തകരെ അറസ്റ്റ് ചെയ്യാനും മാറ്റാനും പുരുഷ പോലീസിനെ ഉപയോഗിച്ചതായി ആക്ഷേപമുണ്ട്. ഐസ നേതാവ് നേഹ ബോറയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ പോലീസിന്റെ ഭാഗത്തുനിന്ന് ബസിനുള്ളിൽ വെച്ചും മോശം പെരുമാറ്റമുണ്ടായതായി സമരക്കാർ ആരോപിച്ചു. വരും ദിവസങ്ങളിൽ സമരം കൂടുതൽ കടുപ്പിക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. ചൊവ്വാഴ്ച 'ഇന്ത്യ' (INDIA) സഖ്യം പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ മാർച്ചും, പത്താം തീയതി മുതൽ സിജെപിയുടെ (CJP) നേതൃത്വത്തിലുള്ള പ്രക്ഷോഭങ്ങളും ആരംഭിക്കുന്നതോടെ ഡല്‍ഹി യിൽ സമരച്ചൂട് ഇനിയും ഉയരും.


Related articles

See all
Popular News

ജന്തർമന്തറിലെ പ്രതിഷേധം: ഡല്‍ഹി പൊലീസ് അതിക്രമത്തില്‍ അമിത് ഷാ മൗനം വെടിയണമെന്ന് രാഹുല്‍...

Popular News

"നിർഭയ സംഭവത്തിന് സമാനമായ ക്രൂരത"; ഡൽഹിയിലെ പീഡനക്കേസുകളിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോട...

Popular News

'അധിനിവേശം അവസാനിപ്പിക്കണം'; ഗസ്സയിലും ലെബനനിലും ഇസ്രായേലിനെതിരെ ശക്തമായി പ്രതികരിച്ച് ഡൽഹ...

Popular News

'ട്രിപ്പിൾ എഞ്ചിൻ ഭരണം പരാജയം, ഉത്തരവാദിത്തങ്ങളിൽ നിന്ന് ബി.ജെ.പി സർക്കാർ ഒളിച്ചോടുന്നു':...

Save your stories

Sign in