Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ഡിവൈഎഫ്‌ഐ കേന്ദ്ര നേതൃത്വം പരാജയം ; റഹീമും റിയാസും സ്വന്തം അനുയായികളെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു : രൂക്ഷ വിമർശനവുമായി സംസ്ഥാന നേതൃത്വം

ഡിവൈഎഫ്‌ഐ കേന്ദ്ര നേതൃത്വം പരാജയം ; റഹീമും റിയാസും സ്വന്തം അനുയായികളെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു : രൂക്ഷ വിമർശനവുമായി സംസ്ഥാന നേതൃത്വം
ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍  കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം.  അഖിലേന്ത്യ പ്രസിഡന്‍റ്  എ.എ.റഹീമിന്‍റേയും മുന്‍ അഖിലേന്ത്യ പ്രസിഡന്‍റ്  പി.എ.മുഹമ്മദ് റിയാസിന്‍റെയും പേരെടുത്ത് പറഞ്ഞ് വിമർശിച്ചു. സ്വന്തം അനുയായികളെ സൃഷ്ടിക്കാനാണുള്ള ശ്രമത്തിനിടെ കേന്ദ്ര നേതൃത്വം സമരങ്ങള്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടു. വൃന്ദാ കാരാട്ട് അടക്കമുള്ള മുതിര്‍ന്ന സിപിഐഎം നേതാക്കള്‍ക്കുള്ള ഊര്‍ജം പോലും ഡിവൈഎഫ്‌ഐ കേന്ദ്ര നേതൃത്വത്തിനില്ല. ഡിവൈഎഫ്‌ഐയെ പത്തനംതിട്ടയില്‍ നിയന്ത്രിക്കുന്നത് സിപിഐഎം ആണ്. ഇത് സംഘടനയുടെ സ്വതന്ത്ര പ്രവര്‍ത്തനത്തെ ഉള്‍പ്പെടെ ബാധിക്കുന്ന വിഷയമാണ്. ആലപ്പുഴയില്‍ മെമ്പര്‍ഷിപ്പില്‍ ഗുരുതരമായ കുറവുകളുണ്ടായി. സ്ത്രീകളെ സംഘടനയുടെ മുന്‍നിരയിലേക്കും യൂണിറ്റ് കമ്മിറ്റികളുടെ ഭാരവാഹികളായി കൊണ്ടുവരണമെന്നുമെല്ലാമുള്ള നിര്‍ദേശമുണ്ടായിരുന്നു. പക്ഷേ അത് സംസ്ഥാനത്തിന്‍റെ പലഭാഗത്തും നടപ്പായില്ല. യുവതികള്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന തരത്തില്‍ യൂണിറ്റിന്‍റെ പ്രവര്‍ത്തന സമയം ക്രമീകരിക്കണം. ഘടകകക്ഷി മന്ത്രിമാര്‍ക്ക് എതിരെയും വിമര്‍ശനം പ്രതിനിധികള്‍ ഉന്നയിച്ചു. വൈദ്യുതി വകുപ്പിന്‍റെയും, ഗതാഗത വകുപ്പിന്‍റെയും പ്രവര്‍ത്തനം ശരിയായ ദിശയിലല്ല. മാനേജ്‌മെന്‍റിനെ നിലയ്ക്ക് നിര്‍ത്താന്‍ മന്ത്രിമാര്‍ക്ക് ആകുന്നില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ ഭരിക്കുമ്പോഴും ഇടതുപക്ഷത്തിന്‍റെ പൊലീസ് നയം ചില പൊലീസുകാര്‍ക്ക് ഇനിയും അറിയില്ല എന്ന് മലപ്പുറത്ത് നിന്നുള്ള പ്രതിനിധികള്‍ വിമര്‍ശിച്ചു.    

Related articles

See all
Popular News

രാജ്യാന്തര വിപണിയിൽ തിരിച്ചടി; സ്വർണവില ഇനിയും താഴാൻ സാധ്യതയെന്ന് വിലയിരുത്തൽ

Popular News

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജ്യദ്രോഹികളുടെ പട്ടികയിൽ മുന്നിൽ: ഷാഫി പറമ്പിൽ എം.പി

Popular News

നാഗോയയിലെ ഇരട്ട വെള്ളി നേട്ടം: ചരിത്രനേട്ടത്തോടെ നാട്ടിലെത്തിയ വിദർശ കെ. വിനോദിന് ഗംഭീര സ്...

Popular News

ആന്‍റോ അഗസ്റ്റിന് വീണ്ടും പോലീസ് നോട്ടീസ്; മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസിൽ ചോദ്യം ചെയ്യല...

Save your stories

Sign in