Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോട്ടയത്തും ക്രിക്കറ്റ് സ്‌റ്റേഡിയം; CMS കോളേജ് ഗ്രൗണ്ട് KCA ഏറ്റെടുത്തു

കോട്ടയത്തും ക്രിക്കറ്റ് സ്‌റ്റേഡിയം; CMS കോളേജ് ഗ്രൗണ്ട് KCA ഏറ്റെടുത്തു
കോട്ടയത്ത് അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു.. കേരളത്തിന്റെ കലാലയ മുത്തശ്ശിയായ സിഎംഎസ് കോളേജിലെ ഗ്രൗണ്ട്- കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഏറ്റെടുത്ത് നവീകരിക്കും. ഇത് സംബന്ധിച്ചുള്ള ധാരണ പത്രം കെസിഎയും സിഎംഎസ് കോളേജും ഒപ്പുവെച്ചു. അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കിയാണ് കോട്ടയത്ത് സിഎംഎസ് കോളേജ് ഗ്രൗണ്ടില്‍ ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങുന്നത്. രണ്ട് ഘട്ടങ്ങള്‍ ആയിട്ടാകും സ്റ്റേഡിയത്തിന്റെ പണിപൂര്‍ത്തിയാവുക. പവലിയന്‍, ഇന്‍ഡോര്‍- ഔട്ട് ഡോര്‍ പ്രാക്ടീസ് സംവിധാനം, ഫുട്‌ബോള്‍ ഗ്രൗണ്ട് തുടങ്ങിയ സംവിധാനങ്ങള്‍ ആദ്യ ഘട്ടത്തിലും, ഫ്‌ലഡ് ലൈറ്റ് സംവിധാനം ഉള്‍പ്പെടെ ഉള്ളവ രണ്ടാം ഘട്ടത്തിലും പണി പൂര്‍ത്തിയാകും. സ്റ്റേഡിയം പണിയുന്നത് സംബന്ധിച്ചുള്ള ധാരണ പത്രം ഇന്ന് സിഎംഎസ് കോളേജില്‍ നടന്ന ചടങ്ങില്‍ കെസിഎയുടെയും - സിഎംഎസ് കോളേജിന്റെയും അധികൃതര്‍ ചേര്‍ന്ന് ഒപ്പുവെച്ചു.. 18 മാസത്തിനുള്ളില്‍ സ്റ്റേഡിയത്തിന്റെ പണിപൂര്‍ത്തിയാക്കാനാണ് തീരുമാനം. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ രഞ്ജി ട്രോഫി ഉള്‍പ്പെടെയുള്ള ബിസിസിഐ ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങള്‍ക്ക് കോട്ടയം വേദിയാകും എന്ന് കെ.സി.എ സെക്രട്ടറി വിനോദ് എസ് കുമാര്‍ പറഞ്ഞു. ഈ പദ്ധതിയുടെ ചെലവ് മൊത്തം 14 കോടി രൂപയാണ്. 30 വര്‍ഷം നീണ്ടുനില്‍ക്കുന്ന കരാറാണ് ഇന്ന് കെസിഎയും സിഎംഎസ് കോളേജും തമ്മില്‍ ഒപ്പുവെച്ചതെന്ന് കോളേജ് മാനേജറും സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പുമായ റവ. ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ പറഞ്ഞു. ഈ ഏപ്രില്‍ അവസാനം പണി ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാകും എന്ന രീതിയിലാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍, സി.എസ്.ഐ മധ്യകേരള ഇടവക ട്രഷറര്‍ റവ. ജിജി ജോണ്‍ ജേക്കബ്, സിഎസ്‌ഐ- മധ്യ കേരള മഹാഇടവക ക്ലെര്‍ജി സെക്രട്ടറി റവ. അനിയന്‍ കെ പോള്‍, സി എം എസ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഡോ.അഞ്ജു സൂസന്‍ ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ: റീനു ജേക്കബ് തുടങ്ങിയവര്‍ ഇന്ന് സി എം എസ് കോളേജില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.

Related articles

See all
Popular News

ഏഷ്യൻ മാസ്റ്റേഴ്‌സ് നീന്തൽ ചാമ്പ്യൻഷിപ്പിൽ മിന്നും നേട്ടവുമായി മലയാളി സൈനികൻ നായിക് രഞ്ജിത...

Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Popular News

സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് കൊടിയിറക്കം; ട്രാക്കിൽ മലപ്പുറം 'ഹാട്രിക്' രാജാക്കന്മാർ,201...

Save your stories

Sign in