തൃശൂർ : ചാരായംവാറ്റിയ സിപിഎം നേതാവ് അറസ്റ്റില്‍. പെരുമ്പിലാവ് പള്ളിക്കുളം സ്വദേശിയും സിപിഎം നേതാവുമായ മണികണ്ഠനെയാണ് കുന്നംകുളം എക്സൈസ് ഇന്‍സ്പെക്ടര്‍ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 14 ലിറ്റര്‍ ചാരായവും ഇയാളില്‍ നിന്നും കണ്ടെത്തി. ജില്ലാ എക്സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
വീട്ടില്‍ വാറ്റിയ ശേഷം സമീപത്തെ പറമ്പില്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന ചാരായമാണ് പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍ വിഎം ജബ്ബാര്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ എന്‍.ജി. സുരേഷ്, ഫല്ഗുണന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ആനന്ദ്, നിധീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.