Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

തിരുവനന്തപുരത്ത് സിപിഎം - സിപിഐ സംഘർഷം : ഇരുകൂട്ടരും തമ്മില്‍ കല്ലേറ്

തിരുവനന്തപുരത്ത് സിപിഎം - സിപിഐ സംഘർഷം : ഇരുകൂട്ടരും തമ്മില്‍ കല്ലേറ്
തിരുവനന്തപുരം: വിലക്കയറ്റത്തിനെതിരെ പ്രതിപക്ഷം സംയുക്തമായി നടത്തുന്ന  പണിമുടക്കിനിടെ വെഞ്ഞാറമൂട്ടില്‍ സിപിഎം - സിപിഐ സംഘര്‍ഷം. എല്‍ഡിഎഫ് ഘടകക്ഷികളായ ഇരുപാര്‍ട്ടിയുടെയും തൊഴിലാളി സംഘടനകള്‍ പണിമുടക്കിന്‍റെ ഭാഗമായി വെവ്വേറെ പന്തല്‍ കെട്ടിയാണ് സമരം നടത്തിയത്. സമരത്തിനിടെ സിപിഐയുടെ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനം സി.ഐ.ടി.യു തൊഴിലാളികളുടെ സമരപന്തലിനു മുന്നില്‍ എത്തിയപ്പോഴാണ് ഇരുകൂട്ടരും തമ്മില്‍ കയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ എത്തിയത്. എ.ഐ.ടി.യു.സി പ്രവര്‍ത്തകര്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്നാണ് തര്‍ക്കം തുടങ്ങിയത്. തുടര്‍ന്ന് രണ്ട് സംഘങ്ങളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിന് പിന്നാലെ സിഐടിയു പ്രവര്‍ത്തകര്‍ തിരികെ എഐടിയുസിയുടെ സമര പന്തലലിനടുത്തേക്ക് പ്രകടനം നടത്തി. ഇത് പോലീസ് വാഹനം കുറുകെ ഇട്ട് തടഞ്ഞു. ഇതിന് പിന്നാലെ രണ്ട് കൂട്ടരും തമ്മില്‍ പരസ്പരം കല്ലേറ് നടന്നു. പോലീസ് ഇടപെട്ടു രംഗം ശാന്തമാക്കിയെങ്കിലും സംഘര്‍ഷാവസ്ഥ തുടരുകയാണ്.  

Related articles

See all
Popular News

കെ. ഇമ്പശേഖർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

Popular News

'എസ്.എഫ്.ഐയെ തൊട്ടാൽ സ്ഥലംമാറ്റും'; പോലീസിനും കോൺഗ്രസിനുമെതിരെ ഭീഷണി മുഴക്കി കടകംപള്ളിയും,...

Popular News

'ഡി.വൈ.എഫ്.ഐ സമരം ജനാധിപത്യ വിരുദ്ധം'; യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിൽ ഉന്നതതല അന്വേഷണത്...

Popular News

ബി.ജെ.പിയെ സന്തോഷിപ്പിക്കാനാണോ സി.പി.എം കലാപമുണ്ടാക്കുന്നത്?: മന്ത്രി ഒ. ജെ. ജനീഷിനെതിരായ...

Save your stories

Sign in