Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

മതില്‍ തകര്‍ത്ത് വഴിവെട്ടി ; കോടതിയേയും പൊലീസിനെയും വെല്ലുവിളിച്ച് സിപിഎം നേതാവ്, പരാതി

മതില്‍ തകര്‍ത്ത് വഴിവെട്ടി ; കോടതിയേയും പൊലീസിനെയും വെല്ലുവിളിച്ച് സിപിഎം നേതാവ്, പരാതി
പത്തനംതിട്ട : മല്ലപ്പള്ളി മൂക്കൂരില്‍ സിപിഎം നേതാക്കളുടെ സംഘം അര്‍ധരാത്രി റബര്‍ മരങ്ങള്‍ വെട്ടിമാറ്റി മതില്‍ തകര്‍ത്ത് വഴിവെട്ടിയെന്നാണ് ആരോപണം. ലോക്കല്‍ കമ്മിറ്റി അംഗവും, മുന്‍ കുന്നന്താനം പഞ്ചായത്ത് പ്രസിഡന്‍റുമായ സുബിന്‍ കുന്നന്താനത്തിനെതിരെയാണ് പരാതി. കോടതി തടഞ്ഞാലും വഴിവെട്ടുമെന്ന് സിപിഎം നേതാവ് വെല്ലുവിളിക്കുന്ന ദൃശ്യങ്ങളും  പുറത്തുവന്നു. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കാണ് വഴിവെട്ടെന്നും സിപിഎം നേതാക്കള്‍ നേരിട്ടെത്തി ഭീഷണിപ്പെടുത്തി എന്നുമാണ് വീട്ടുകാരുടെ പരാതി.  കഴിഞ്ഞ പതിനഞ്ചാം തീയതിയായിരുന്നു സംഭവം. രാത്രി  സംഘം മതില്‍ പൊളിച്ച് റബര്‍മരങ്ങളും വെട്ടി വഴിയൊരുക്കാന്‍ ശ്രമിച്ചു. വീട്ടുകാര്‍ ഇടപെട്ട് പൊലീസിനെ വിളിച്ചതോടെ സംഘം രക്ഷപെട്ടു. സംഭവത്തില്‍ ഏഴുപേര്‍ക്കെതിരെ കേസെടുത്തു.‌

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

മദ്യപിച്ച് വാഹനമോടിച്ച് അപകടാന്തരീക്ഷം സൃഷ്ടിച്ചു: യൂട്യൂബർ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്...

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Kerala

സാജിദ് യാഹിയയും സിദ്ധാർത്ഥ് സത്യയും പ്രധാന വേഷങ്ങളിൽ: 'സ്റ്റീവ് ആൻഡ് പോളി' പൂജ എറണാകുളത്ത്...

Save your stories

Sign in