Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊവിഡ് കാലത്ത് ദുരിതത്തില്‍ ; ദളിത് കുടുംബങ്ങളുടെ കൃഷി നശിപ്പിച്ച് സിപിഎം ക്രൂരത ; മനുഷ്യത്വരഹിത നടപടിക്കെതിരെ പ്രതിഷേധം

കൊവിഡ് കാലത്ത് ദുരിതത്തില്‍ ; ദളിത് കുടുംബങ്ങളുടെ കൃഷി നശിപ്പിച്ച് സിപിഎം ക്രൂരത ; മനുഷ്യത്വരഹിത നടപടിക്കെതിരെ പ്രതിഷേധം
കണ്ണൂർ : കൊവിഡ് ദുരിതകാലത്ത് കേരള - കർണാടക വനാതിർത്തിയിൽ താമസിക്കുന്ന ദളിത് കുടുംബങ്ങളോട് സിപിഎം പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ക്രൂരത. വനാതിർത്തിയിലെ വിളകള്‍ കർഷകരെ ഭീഷണിപ്പെടുത്തി നശിപ്പിച്ചു. കണ്ണൂരിലെ ചെറുപുഴ ഗ്രാമപഞ്ചായത്ത് കോഴിച്ചാൽ ഐ.എച്ച്.ഡി.പി എസ്ടി കോളനിയിലെ കുടുംബങ്ങളോടാണ് ദുരിതകാലത്ത് പഞ്ചായത്ത് പ്രസിഡന്‍റ്  മനുഷ്യത്വരഹിതമായ നടപടി സ്വീകരിച്ചത്. തങ്ങളുടെ വീടിനോട് ചേർന്നുള്ള കർണ്ണാടക വനാതിർത്തിയിൽ കപ്പയും, വാഴയും കൃഷി ചെയ്ത കർഷകരെയാണ് പഞ്ചായത്ത് പ്രസിഡന്‍റും വാർഡ് മെമ്പറും കൂടിയായ കെ.എഫ്.അലക്സാണ്ടർ ദ്രോഹിച്ചത്. കർണാടക വനാതിർത്തിയോട് ചേർന്നുള്ള സർക്കാർ ഭൂമിയിൽ കൃഷി ചെയ്തതിന് കേസെടുപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കർഷകരെ കൊണ്ട് തന്നെ അവരുടെ കൃഷി പഞ്ചായത്ത് പ്രസിഡൻറ് നശിപ്പിക്കുകയായിരുന്നു. പുറമ്പോക്ക് ഭൂമി കൈയ്യേറിയതായി പഞ്ചായത്തിൽ പരാതി ഉണ്ടെന്ന് പറഞ്ഞായിരുന്നു ഈ ക്രൂരത. സംഭവത്തെ കുറിച്ച് ആദ്യം അന്വേഷിക്കാൻ എത്തിയ ഉദ്യോഗസ്ഥർ കാടിനോട് ചേർന്ന് ഉപയോഗശ്യൂന്യമായി കിടക്കുന്ന ഭൂമിയിലുള്ള കൃഷികൾ നശിപ്പിക്കേണ്ടെന്ന് പറഞ്ഞ്  തിരികെ പോയി. എന്നാൽ പഞ്ചായത്ത് പ്രസിഡന്‍റ്  കെ.എഫ്.അലക്സാണ്ടർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ജോയ് എന്നിവർ നേരിട്ടെത്തി തൈകൾ പറിച്ചു മാറ്റണമെന്ന്‌ അവശ്യപ്പെട്ടു.  ഇതിന് വിസമ്മതിച്ച പ്രദേശവാസികൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ  സ്വന്തം കൃഷി നശിപ്പിക്കാൻ കർഷകർ നിർബന്ധിതരാകുകയായിരുന്നു. സ്ഥിരമായി കാട്ടാന ഇറങ്ങി അക്രമം കാട്ടുന്ന പ്രദേശം കൂടെയാണ് ഇവിടം. ജീവൻ പണയം വെച്ചാണ് കോളനി നിവാസികൾ  ജീവിക്കുന്നത്. കൊവിഡ് കാലത്ത് പട്ടിണി മാറ്റാൻ കപ്പയും വാഴയും മറ്റും പരമാവധി സ്ഥലത്ത് കൃഷി ചെയ്യണമെന്ന് മുഖ്യമന്ത്രി തന്നെ ആവശ്യപ്പെടുമ്പോഴാണ് സ്വന്തം വാർഡിൽ പഞ്ചായത്ത് പ്രസിഡന്‍റ് ഈ പ്രാകൃത നടപടിക്ക് മുതിർന്നത്. പഞ്ചായത്തിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നു വരുന്നത്. കൃഷി നശിപ്പിച്ച സ്ഥലം യുഡിഎഫ് നേതാക്കൾ സന്ദർശിച്ചു.

Related articles

See all
Popular News

'മുദ്രാവാക്യം കേട്ടാൽ കഴുത്തുളുക്കാറില്ല, ജനാധിപത്യത്തിന്റെ ഭാഷയേ അറിയൂ'; പിണറയിക്ക് മറുപട...

Popular News

വോട്ടവകാശത്തിനും ഭരണഘടനയ്ക്കും വേണ്ടിയുള്ള പോരാട്ടം; രാംലീലാ മൈതാനത്ത് ഇന്ത്യാ മുന്നണി അണി...

Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Popular News

കേരളത്തിന് 70 വയസ്സ്; 70 പിന്നിട്ടവർക്കും ശബരി ഉൽപ്പന്നങ്ങൾക്കും വൻ ഓഫറുകളുമായി സപ്ലൈകോ

Save your stories

Sign in