Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ബി.ജെ.പി നേതാവിന്‍റെ ഗർഭിണിയായ മകളെ സി.പി.എം പ്രവർത്തകർ ആക്രമിച്ചതായി പരാതി ; സി.പി.എം അനുഭാവിയുടെ വീടിന് നേരെയും ആക്രമണം

ബി.ജെ.പി നേതാവിന്‍റെ ഗർഭിണിയായ മകളെ സി.പി.എം പ്രവർത്തകർ ആക്രമിച്ചതായി പരാതി ; സി.പി.എം അനുഭാവിയുടെ വീടിന് നേരെയും ആക്രമണം
തിരുവനന്തപുരം: വിളവൂര്‍ക്കല്‍ പെരുകാവില്‍ ബി.ജെ.പി നേതാവിന്‍റെ ഗര്‍ഭിണിയായ മകളെ സി.പി.എം പ്രവർത്തകർ ആക്രമിച്ചതായി പരാതി. ബിജെപി നേതാവിന്‍റെ മകളായ രാജശ്രീയ്ക്കാണ് മര്‍ദനമേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസമാണ് രാജശ്രീയെ വീടുകയറി ആക്രമിച്ചത്. . സമീപത്തായി സി.പി.എം അനുഭാവി വിശാലാക്ഷിയുടെ വീട് ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചതായും പരാതിയുണ്ട്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവങ്ങളുമുണ്ടായത്. വോട്ടെടുപ്പ് ദിവസം മുതല്‍ പ്രദേശത്ത് സി.പി.എം-ബി.ജെ.പി സംഘര്‍ഷം നിലനിന്നിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് കഴിഞ്ഞ ദിവസത്തെ അക്രമ സംഭവങ്ങളുണ്ടായത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് മലയിൻകീഴ് പോലീസിന്‍റെ നേതൃത്വത്തിൽ വലിയ സേനാ സന്നാഹത്തെ നിയോഗിച്ചു. പരാതികളില്‍ അന്വേഷണം നടത്തിവരികയാണെന്ന് മലയിന്‍കീഴ് പോലീസ് അറിയിച്ചു.

Related articles

See all
Popular News

സൗമ്യതയുടെ കൈയൊപ്പ്, ജനഹൃദയങ്ങളിൽ ജീവിക്കുന്ന ജനനായകൻ: ഉമ്മൻ ചാണ്ടിക്ക് ഇന്ന് ജന്മദിനം

Popular News

പി.എസ്.സി ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പ്: ഒളിവിലായിരുന്ന അഡീഷണൽ സെക്രട്ടറി ആർ. ഹരി ക്രൈംബ്...

Popular News

എൽ.ഡി.എഫ് സർക്കാരിന് തിരിച്ചടി: കിഫ്ബി ഭൂമി ഏറ്റെടുക്കലിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണത്തിന...

Popular News

ഡ്രെസിങ് റൂമിലെ ഭിന്നതകൾ അവസാനിപ്പിക്കാൻ മുംബൈ മാനേജ്മെന്റിന്റെ മാസ്റ്റർസ്ട്രോക്ക്; പുതിയ...

Save your stories

Sign in