Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊവിഡ് സന്നദ്ധപ്രവർത്തനങ്ങളിൽ വിറളിപൂണ്ട് സിപിഎം ; കെ.എസ്.യു പ്രവർത്തകർക്കുനേരെ അതിക്രമം, പരിക്ക്

കൊവിഡ് സന്നദ്ധപ്രവർത്തനങ്ങളിൽ വിറളിപൂണ്ട് സിപിഎം ; കെ.എസ്.യു പ്രവർത്തകർക്കുനേരെ അതിക്രമം, പരിക്ക്
ആലപ്പുഴ :  കൊവിഡ് സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന കെ.എസ്.യു പ്രവർത്തകർക്കുനേരെ സിപിഎം അക്രമം. മാവേലിക്കരയിലാണ്  സംഭവം. വനിത പ്രവർത്തകർക്കടക്കം അക്രമത്തില്‍ ഗുരുതരപരിക്കേറ്റു.  ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒന്നര മാസകാലമായി മാവേലിക്കരയിലെ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ഭക്ഷ്യകിറ്റ് വിതരണവും നടന്നു വരികയാണ്. കഴിഞ്ഞ ദിവസം ഭക്ഷ്യക്കിറ്റുകൾ നൽകി തിരികെ പോരുന്നതിനിടയിലാണ് സിപിഎം പ്രവർത്തകർ ഇവർക്ക് നേരെ അക്രമം അഴിച്ചുവിട്ടത്. വള്ളികുന്നം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ കോമളന്റെ നേതൃത്വത്തിൽ പതിനഞ്ചോളാം സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ വാഹനം തടയുകയും പ്രവർത്തകരെ മർദ്ദിക്കുകയുമായിരുന്നു. തടയാൻ ചെന്ന പെൺകുട്ടികളെയടക്കം അശ്ലീലം പറയുകയും കമ്പും വടികളുമായി മർദിക്കുകയും ചെയ്തു. സെക്ട്രൽ മജിസ്‌ട്രെറ്റും പൊലീസും നോക്കിനിൽക്കെയായിരുന്നു അതിക്രമം. കെഎസ്‌യു ഭാരവാഹികളായ അഡ്വ.മുത്താരാ രാജ്, അനീഷ്‌ അനു, ഹംസ ഹനീഫ്,ജിഷ ഷാജി എന്നിവരെഗുരുതര പരിക്കുകളോടെ കറ്റാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ് കാലത്തു നടത്തുന്ന സന്നദ്ധപ്രവർത്തനങ്ങളിൽ അസ്വസ്ഥരായാണ് സിപിഎം അക്രമം അഴിച്ചുവിടുന്നതെന്ന് കെ.എസ്‌.യു നേതാക്കൾ പ്രതികരിച്ചു.

Related articles

See all
Popular News

'സർക്കാർ കുടുംബത്തോടൊപ്പം, ഭദ്ര കീർത്തി എനിക്ക് മകളെപ്പോലെ': ചേരാനല്ലൂർ അപകടത്തിൽ മരിച്ച ജ...

Popular News

മഹാരാജാസ് സംഘർഷം: ലക്ഷ്യം അലങ്കോലപ്പെടുത്തൽ മാത്രം; സി.പി.എം ശൈലി ഗുണകരമല്ലെന്ന് ഷാഫി പറമ്...

Popular News

ഉമ്മൻചാണ്ടിയുടെ 83-ാം ജന്മദിനം: ആയിരം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യുമെന്ന് ച...

Popular News

'എൽഡിഎഫ് നയമല്ല യുഡിഎഫിന്', പുതിയ മദ്യനയം പ്രഖ്യാപിക്കുന്നത് വരെ ബാറുകള്‍ക്ക് ലൈസന്‍സ് നല്...

Save your stories

Sign in