Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പാർട്ടിക്ക് വളർച്ചയില്ല ; വിഭാഗീയത സംഘടനയില്‍ വലിയതോതില്‍ വളരുന്നു : സിപിഐയില്‍ വിമർശനം

പാർട്ടിക്ക് വളർച്ചയില്ല ; വിഭാഗീയത സംഘടനയില്‍ വലിയതോതില്‍ വളരുന്നു : സിപിഐയില്‍ വിമർശനം
തെരഞ്ഞെടുപ്പ് അവലോകനത്തിന് ശേഷം  സിപിഐയുടെ വീഴ്ച്ചകള്‍ എണ്ണിപറഞ്ഞ് പാർട്ടി യോഗം. തെരഞ്ഞെടുപ്പില്‍ വിജയമുണ്ടായെങ്കിലും പാര്‍ട്ടിക്ക് വളര്‍ച്ചയുണ്ടായില്ലെന്ന് സിപിഐയില്‍ വിമര്‍ശനം. സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞില്ല. സീറ്റുകളുടെ എണ്ണം കുറഞ്ഞെങ്കിലും സിപിഎം നില മെച്ചപ്പെടുത്തി. സി.പി.ഐക്ക് അതിന് കഴിഞ്ഞില്ല. തദ്ദേശ തെരഞ്ഞെടുപ്പിനെക്കാള്‍ പിന്നില്‍ പോയെന്നും സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനമുണ്ടായി. വിഭാഗീയത സംഘടനയില്‍ വലിയതോതില്‍ വളരുന്നു. പറവൂരില്‍ സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചത് തിരിച്ചടിയായി. പറവൂരിലേയും മുവാറ്റുപുഴയിലേയും തോല്‍വികളില്‍ അന്വേഷണം വേണമെന്നും കൗണ്‍സില്‍ ആവശ്യമുയര്‍ന്നു. മൂവാറ്റുപുഴ സി.പി.ഐ സ്ഥാനാര്‍ഥി എല്‍ദോ എബ്രഹാം വിവാഹത്തില്‍ ആര്‍ഭാടം കാട്ടിയെന്നും വിമര്‍ശനമുണ്ടായി. വിവാഹം ലളിതമാകണമെന്ന പാര്‍ട്ടി നിര്‍ദേശം ഗൗനിച്ചില്ലെന്ന് സംസ്ഥാന കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു. ആര്‍ഭാട വിവാഹം ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായെന്നും ജില്ലാ സെക്രട്ടറി വിമര്‍ശിച്ചു.  

Related articles

See all
Popular News

ശ്രീകാര്യം അഭിരാം കൊലപാതകം: കൂടുതൽ അറസ്റ്റിന് സാധ്യത; അന്വേഷണസംഘം

Popular News

റോഡ് സേഫ്റ്റി മിഷൻ ബ്രാൻഡ് അംബാസഡറായി മമ്മൂട്ടിയും ചെയർമാനായി മുഖ്യമന്ത്രി വി ഡി സതീശനും

Popular News

ആലുവയിലെ ഗതാഗതക്കുരുക്കിന് പരിഹാരം; മാർത്താണ്ഡവർമ്മ പഴയപാലം തുറന്നു, പണികൾ 8 ദിവസം കൊണ്ട്...

Popular News

പത്തനംതിട്ട കെ.കെ. നായർ സ്റ്റേഡിയം നിർമ്മാണം: പുരോഗതി വിലയിരുത്തി കായികമന്ത്രി ഒ.ജെ. ജനീഷ്

Save your stories

Sign in