Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ഇടതുവിരുദ്ധ നിലപാടുകൾ മുന്നണിക്ക് അവമതിപ്പ് ഉണ്ടാക്കും ; ഗണേഷിനെതിരെ പരസ്യവിമർശനവുമായി സിപിഐ

ഇടതുവിരുദ്ധ നിലപാടുകൾ മുന്നണിക്ക് അവമതിപ്പ് ഉണ്ടാക്കും ; ഗണേഷിനെതിരെ പരസ്യവിമർശനവുമായി സിപിഐ
കൊല്ലം : കെ.ബി ഗണേഷ് കുമാർ എംഎൽഎക്കെതിരെ പരസ്യ വിമർശനവുമായി സിപിഐ. എംഎല്‍എയുടെ നിലപാടുകള്‍ക്കെതിരെ പത്തനാപുരത്ത് സിപിഐ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. മണ്ഡലത്തിലെ വിവിധ വിഷങ്ങളിൽ സാധാരണക്കാരായ പ്രദേശവാസികളുടെ ന്യായമായ അവകാശങ്ങളും വികാരങ്ങളും അവഗണിച്ച് എംഎൽഎ നടത്തുന്ന ഏകാധിപത്യ പ്രവണതക്കെതിരെ ശക്തമായ പോരാട്ടം ഉണ്ടാകുമെന്ന് സിപിഐ നേതാക്കൾ മുന്നറിയിപ്പ് നൽകി. വിവിധ വിഷയങ്ങളിൽ എംഎൽഎ എടുക്കുന്ന ഇടതുവിരുദ്ധ നിലപാടുകൾ മുന്നണിയ്ക്ക് സാധാരണക്കാരുടെ ഇടയിൽ അവമതിപ്പ് ഉണ്ടാക്കുന്നതായി നേതാക്കൾ തുറന്നടിച്ചു. എംഎല്‍എയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ നടന്ന ആക്രമണത്തേയും സിപിഐ  പരസ്യമായി വിമർശിച്ചിരുന്നു. ജനകീയ വിഷയങ്ങളിൽ എംഎൽഎ മുന്നണിവിരുദ്ധ നിലപാട് തുടർന്നാൽ പ്രത്യക്ഷ സമര പരിപാടികൾ  തുടങ്ങുമെന്നും നേതാക്കള്‍ പറഞ്ഞു.    

Related articles

See all
Popular News

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി 'അറബ് സ്പർശം': ക്ലബ്ബിന്റെ 100% ഓഹരികളും സ്വന്തമാക്കാൻ അൽ ഫുർസാ...

Popular News

കാലവർഷ സീസൺ പൂർത്തിയായി; ഒക്ടോബർ 1 മുതൽ തുലാവർഷ കണക്ക്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

'ബിജെപിയുടെ ഭയപ്പെടുത്തല്‍ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ല': ഡിസിസി ഓഫീസ് ആക്രമണത്തില്...

Popular News

'കേരളം പിന്നിട്ട വികസന വഴികൾ' മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

Save your stories

Sign in