Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കടുപ്പിച്ച് സിപിഐ; ഡിവൈഎഫ്ഐയുടേത് ഗുണ്ടാരാജ്; അക്രമത്തെ നേതൃത്വം അപലപിക്കാത്തത് സമൂഹത്തിനുള്ള അപായസൂചനയെന്നും വിമര്‍ശനം

കടുപ്പിച്ച് സിപിഐ; ഡിവൈഎഫ്ഐയുടേത് ഗുണ്ടാരാജ്; അക്രമത്തെ നേതൃത്വം അപലപിക്കാത്തത് സമൂഹത്തിനുള്ള അപായസൂചനയെന്നും വിമര്‍ശനം
  സിപിഎമ്മിനും ഡിവൈഎഫ്ഐക്കുമെതിരെ രൂക്ഷ വിമർശനവുമായി സിപിഐ. ഡിവൈഎഫ്ഐയുടേത് ഗുണ്ടാരാജെന്ന് സിപിഐ തുറന്നടിച്ചു. മുഖപത്രമായ ജനയുഗത്തിലൂടെയാണ് സിപിഐയുടെ വിമർശനം. പത്തനംതിട്ട അങ്ങാടിക്കല്‍ സിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന അക്രമത്തിന്‍റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ഗുണ്ടാസംഘങ്ങളുടെ ക്രിമിനല്‍ രീതിയ‌ാണെന്നും ഡിവൈഎഫ്ഐ ഗുണ്ടാസംഘങ്ങള്‍ക്ക് പാളയം ഒരുക്കുന്നുവെന്നും ലേഖനം വിമർശിക്കുന്നു. അക്രമത്തെ നേതൃത്വം അപലപിക്കാത്തത് സമൂഹത്തിനുള്ള അപായസൂചനയാണെന്നും മുഖപത്രം പറയുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയും അതിലെ ഘടകകക്ഷികളും അവയുടെ ബഹുജന മുന്നണികളും ഗുണ്ടകളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളം ആകാന്‍ പാടില്ല. ഇത്തരം അക്രമങ്ങള്‍ സര്‍ക്കാരിനെ ഒറ്റപ്പെടുത്താനേ ഉപകരിക്കൂ എന്നും സിപിഐ മുഖപത്രം പറയുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുനല്‍കാന്‍ പ്രതിജ്ഞാബദ്ധമായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അവിഭാജ്യ ഘടകമായ ഒരു സംഘടനയുടെ പേരില്‍ അരങ്ങേറിയ അക്രമസംഭവങ്ങള്‍ മുന്നണിയെയും അത് നേതൃത്വം നൽകുന്ന സര്‍ക്കാരിനെയും പ്രതികൂട്ടിലാക്കുമെന്ന് ലേഖനം വിമർശിക്കുന്നു.

Related articles

See all
Popular News

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: കൽപ്പറ്റ ടൗൺഷിപ്പിൽ 149 കുടുംബങ്ങൾക്ക് കൂടി രണ്ടാംഘട്ടത്തിൽ വ...

Popular News

സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് കൊടിയിറക്കം; ട്രാക്കിൽ മലപ്പുറം 'ഹാട്രിക്' രാജാക്കന്മാർ,201...

Popular News

പിഎസ്​സി പരീക്ഷാ ക്രമക്കേട്: പിഎസ്​സി ചെയർമാനെയും അംഗങ്ങളെയും പ്രതിയാക്കി എസ്‌ഐടി കേസ്

Popular News

'ചലോ ദില്ലി': രാംലീല മൈതാനത്തെ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Save your stories

Sign in