Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സ്വീകരണം ; പി.വി അന്‍വറിനെതിരെ പരാതി

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സ്വീകരണം ; പി.വി അന്‍വറിനെതിരെ പരാതി
  മലപ്പുറം :  കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് പി.വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ പരാതി. വിദേശയാത്ര കഴിഞ്ഞെത്തിയ അന്‍വര്‍ ആള്‍ക്കൂട്ട സ്വീകരണം ഏറ്റുവാങ്ങിയത് കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നാണ് പരാതി. കെ.എസ്.യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂറാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പിനും മന്ത്രിക്കും പരാതി നല്‍കിയത്. എംഎൽഎയ്ക്കെതിരെ കേസെടുത്ത് ക്വാറന്‍റൈനില്‍ പ്രവേശിപ്പിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പരാതിയില്‍ ആവശ്യപ്പെട്ടു.  
അൻവർ MLA ക്കെതിരെ ആരോഗ്യ മന്ത്രിക്കും ആരോഗ്യ വകുപ്പിനും പരാതി അയച്ചു. വിദേശത്ത് നിന്നു വരുന്ന പ്രവാസികൾക്ക് ഒരു നിയമവും ഒരു ജനപ്രധിനിതിയായ അൻവർ എം എൽ എക്ക് മറ്റൊരു നിയമവുമാണോ? കോവിഡിന്റെ എല്ലാ നിയമങ്ങളും ലംഘിച്ചു കൊണ്ടാണ് എംഎൽഎ കരിപ്പൂർ എയർപോർട്ടിൽ ഇറങ്ങുകയും ആൾകൂട്ട സ്വീകരണം ഏറ്റു വാങ്ങുകയും ക്വാറന്റൈനിൽ പോകാതെ ജനമധ്യത്തിലേക്ക് ഇറങ്ങുകയും ചെയ്തിട്ടുളളത്. ആരോഗ്യ മന്ത്രിയുടേയും ആരോഗ്യവകുപ്പിന്റേയും പ്രവർത്തിയിലും വാക്കുകളിലും ചെറുതെങ്കിലും ആത്മാർത്ഥത ഉണ്ടങ്കിൽ പിവി അൻവർ എംഎൽഎക്കെതിരെ കേസെടുത്ത് ക്വാറന്റൈനിൽ പ്രവേശിപ്പിക്കാൻ തയ്യാറാവണം. ഹാരിസ് മൂതൂർ കെ എസ് യു ജില്ലാ പ്രസിഡണ്ട്. മലപ്പുറം.
     

Related articles

See all
Popular News

ലോക കേരള സഭയ്ക്ക് പകരമായി മികച്ച സംവിധാനം കൊണ്ടുവരും: മുഖ്യമന്ത്രി വി.ഡി. സതീശൻ

Popular News

കോവളം സ്പാ പീഡനക്കേസ്: ഇടനിലക്കാരി വാണി ബെംഗളൂരുവില്‍ പിടിയിൽ

Popular News

കായികമേളയിലെ പുഴു വിവാദം: വീഡിയോ എടുത്ത അധ്യാപകന്‍ അറസ്റ്റില്‍, ഗൂഢാലോചന അന്വേഷിക്കും

Popular News

അങ്കണവാടികളിലെ 'അമൃതം ന്യൂട്രിമിക്സ്' മാറുന്നു; ഇനി പഞ്ചസാരയ്ക്ക് പകരം ശർക്കര, രുചിയിലും മ...

Save your stories

Sign in