Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കൊവിഡ്: സിപിഎം സമ്മേളനങ്ങളിലെ നിയമ ലംഘനങ്ങൾക്ക് കേസില്ല; സാധാരണക്കാർക്കെതിരെ ഇന്നലെ മാത്രം എടുത്തത് 3,424 കേസുകൾ

കൊവിഡ്: സിപിഎം സമ്മേളനങ്ങളിലെ നിയമ ലംഘനങ്ങൾക്ക് കേസില്ല; സാധാരണക്കാർക്കെതിരെ ഇന്നലെ മാത്രം എടുത്തത് 3,424 കേസുകൾ
തിരുവനന്തപുരം : കൊവിഡ് മാനദണ്ഡം പരസ്യമായി ലംഘിച്ച് നടത്തുന്ന പാർട്ടി സമ്മേളനങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന പോലീസ് ഓരോ ദിവസവും സാധാരണക്കാർക്കെതിരെ കേസെടുക്കുന്നത് എന്ത് അടിസ്ഥാനത്തിലെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം മാത്രം കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് 3,424 പേർക്കെതിരെ കേസ് എടുത്തെന്നാണ്. ഇതിൽ ഏറെ കേസുകളും മാസ്ക് വെക്കാത്തതിനാണ്. ഇത്തരത്തിൽ ഓരോ ദിവസവും ലക്ഷക്കണക്കിനു രൂപയാണു സർക്കാർ സാധാരണക്കാരിൽ നിന്നും പിഴയായി ഈടാക്കുന്നത് .നിയമ ലംഘനത്തിനു കേസ് എടുക്കുന്നതിൽ തെറ്റില്ല. എന്നാൽ പരസ്യമായി സിപിഎംപാർട്ടി സമ്മേളനങ്ങളിൽ നിയമം ലംഘിക്കുമ്പോൾ കാഴ്ചക്കാരായി നിൽക്കുന്ന പോലീസ് എന്ത് സന്ദേശമാണു ജനങ്ങൾക്ക് നൽകുന്നതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. സാധാരക്കാരായ ജനങ്ങൾക്ക് ഒരു നീതിയും പാർട്ടിക്കാർക്ക് മറ്റൊരു നീതിയും ഇതെന്തൊരു അനീതിയാണ്.പാർട്ടി സമ്മേളനങ്ങളിലെ നിയമ ലംഘനത്തിനു പോലീസ് മുഖംനോക്കാതെ നടപടി എടുക്കണം. ഇക്കാര്യത്തിൽ ജില്ലാ കളക്ടർ അടക്കമുള്ളവർ ജാഗ്രത കാട്ടണം .കഴിഞ്ഞ സർക്കാർ കൊവിഡിന്‍റെ മറവിൽ തീവെട്ടി കൊള്ള നടത്തിയപ്പോൾ അതിനെതിരെ കൊവിഡ് മാനദണ്ഡം പാലിച്ച് സമര നടത്തിയവരെ മരണത്തിന്‍റെ വ്യാപാരികൾ എന്ന് അന്നത്തെ അന്തി പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് എല്ലാപേരും ഓർക്കുന്നുണ്ടാവും. നിയമം എല്ലാവര്‍ക്കും ബാധകമാണ്. നിയമലംഘനത്തിന്‍റെ പേരിൽ സാധാരക്കാരെ മാത്രം ക്രൂശിക്കുന്ന നടപടി പോലീസ് അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Related articles

See all
Popular News

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി 'അറബ് സ്പർശം': ക്ലബ്ബിന്റെ 100% ഓഹരികളും സ്വന്തമാക്കാൻ അൽ ഫുർസാ...

Popular News

കാലവർഷ സീസൺ പൂർത്തിയായി; ഒക്ടോബർ 1 മുതൽ തുലാവർഷ കണക്ക്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

'കേരളം പിന്നിട്ട വികസന വഴികൾ' മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Save your stories

Sign in