Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കണ്ണൂർ സർവ്വകലാശാലയില്‍ ചോദ്യ പേപ്പർ ആവർത്തിച്ച സംഭവം : പരീക്ഷാ കൺട്രോളർ രാജി സമർപ്പിക്കും

കണ്ണൂർ സർവ്വകലാശാലയില്‍ ചോദ്യ പേപ്പർ ആവർത്തിച്ച സംഭവം : പരീക്ഷാ കൺട്രോളർ രാജി സമർപ്പിക്കും
കണ്ണൂർ സർവ്വകലാശാലയിലെ പരീക്ഷാ നടത്തിപ്പിലെ ഗുരുതര വീഴ്ചയുടെ ഉത്തരവാദിത്തമേറ്റെടുത്ത് പരീക്ഷാ കൺട്രോളർ രാജി സമർപ്പിക്കും.കണ്ണൂർ സർവ്വകലാശാല പരീക്ഷാ കൺട്രോളർ പി ജെ വിൻസന്‍റെ രാജിവയ്ക്കുമെന്ന് ഉറപ്പായി. പരീക്ഷാ നടത്തിപ്പിലെ ഗുരുതര വീഴ്ചയുടെ ഉത്തരവാദിത്തമേറ്റെടുക്കുന്നതായി അദ്ദേഹം സഹപ്രവർത്തകരോട് പറഞ്ഞു. പരീക്ഷ നടത്തിപ്പിലെ ഗുരുതര പിഴവിന്‍റെ  ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. ഇന്ന് രാജിക്കത്ത് വൈസ് ചാൻസിലർക്ക് കൈമാറും.  എന്നാൽ രാജി വെക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. യൂണിവേഴ്സിറ്റി ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാകൂവെന്ന നിലപാട് ഗവർണർ കടുപ്പിച്ചതോടെയാണ് പരീക്ഷാ കൺട്രോളറുടെ രാജിയെന്ന തീരുമാനത്തിലേക്കെത്തിയത്. ചോദ്യപ്പേപ്പർ ആവർത്തിച്ച സംഭവം പഠിക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. പരീക്ഷാ ചോദ്യപ്പേപ്പർ തയ്യാറാക്കിയ അധ്യാപകർക്കെതിരെ അന്വേഷണവും നടക്കുകയാണ്.ഇതിനിടെയാണ് പരീക്ഷ കൺേട്രോളർ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്.

Related articles

See all
Popular News

കോട്ടയം മെഡി.കോളേജിലെ പുതിയ ബ്ലോക്ക് നിർമാണത്തിലെ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ആഭ്യന...

Popular News

'വിടവാങ്ങിയത് ആത്മീയ വഴികളിൽ മാർഗ്ഗദീപം'; ഡോ. ടി വത്സൻ എബ്രഹാമിന്റെ വിയോഗത്തിൽ അനുശോചിച്ച്...

Popular News

ചേരാനെല്ലൂര്‍ വാഹനാപകടക്കേസ്: പതിനേഴുകാരന് ജാമ്യം തുടരും; ജാമ്യത്തെ എതിര്‍ത്തുള്ള ഹര്‍ജികള...

Popular News

ഗ്യാനേഷിന് എതിരായ അന്വേഷണം: വിജിലന്‍സ് എസ് പി ഇമ്മാനുവല്‍ പോളിന് അന്വേഷണ ചുമതല

Save your stories

Sign in