Trending
Browse

All sections

Watch

No business videos available

No Middle East videos available

India

അലോക് വര്‍മയെ നീക്കിയതിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്

അലോക് വര്‍മയെ നീക്കിയതിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്
അലോക് വര്‍മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിനെതിരെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ സുപ്രീം കോടതിയിലേക്ക്. നിലവില്‍ അലോക് വര്‍മ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഖാര്‍ഗെയും കക്ഷി ചേരും. അലോക് വർമയെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ച നടപടി ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ഖാര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസ് നേതാവും ലോക്സഭയില്‍ പ്രതിപക്ഷ നേതാവുമായ മല്ലിഖാര്‍ജുന്‍ ഖാര്‍ഗെ സി.ബി.ഐ ഡയറക്ടര്‍ നിയമന സമിതി അംഗവുമാണ്. ഈ സാഹചര്യചത്തിലാണ് വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. https://www.youtube.com/watch?v=6OubuByn18U ഇന്നുതന്നെ ഹര്‍ജി സമര്‍പ്പിച്ചേക്കും. സി.ബി.ഐ ഡയറക്ടറുടെ കാലാവധി വെട്ടിച്ചുരുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോ വിജിലന്‍സ് കമ്മീഷണര്‍ക്കോ അധികാരമില്ല. വർമയെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ച നടപടി ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ഖാര്‍‌ഗെ പറഞ്ഞു. തന്നെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച കേന്ദ്ര തീരുമാനത്തിനെതിരെ അലോക് വര്‍മ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടാന്‍ നേരത്തെ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. എന്നാല്‍ വര്‍മക്കെതിരായ അഴിമതി അരോപണങ്ങളില്‍ രണ്ടാഴ്ചക്കകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞമാസം 23 ന് അടിയന്തര മന്ത്രിസഭായോഗത്തിന് ശേഷം അര്‍ധരാത്രിയാണ് കേന്ദ്ര സര്‍ക്കാര്‍ അലോക് വര്‍മയെ ചുമതലകളില്‍ നിന്ന് നീക്കിയത്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in