Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സന്തോഷിക്കാൻ വരട്ടെ! ആദായ നികുതി ഇളവിന്‍റെ ഗുണം 2025-26 ൽ മാത്രം

സന്തോഷിക്കാൻ വരട്ടെ! ആദായ നികുതി ഇളവിന്‍റെ ഗുണം 2025-26 ൽ മാത്രം
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രഖ്യാപിച്ച നികുതി ഇളവാണ് ഇപ്പോള്‍ പ്രധാന ചർച്ചാവിഷയം. 12 ലക്ഷത്തിന് നികുതി വേണ്ട എന്ന തരത്തിലാണ് ആദായനികുതി ഇളവ് പ്രഖ്യാപിച്ചത്. അതിപ്പോള്‍ വിമർശനത്തിനും  ഇടയാക്കിയിരിക്കുകയാണ്. എന്നാല്‍, സർക്കാർ ജീവനക്കാർ ആദായനികുതി ഇളവ് പ്രഖ്യാപിച്ചതിനെ രാഷ്ട്രിയ വ്യത്യാസമില്ലാതെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും വിമർശനത്തിന് ഒരു കുറവുമില്ല. 12 ലക്ഷത്തിന് നികുതി വേണ്ട എന്ന പ്രഖ്യാപനത്തിലൂടെ  കേരളത്തിൽ മാത്രം 4.50 ലക്ഷം ജീവനക്കാർക്ക് നികുതി അടയ്ക്കേണ്ടി വരില്ല എന്നതാണ് പ്രാഥമിക കണക്ക് പ്രകാരമുള്ള നിഗമനം. കേരളത്തിൽ ഇപ്പോള്‍ ഉള്ളത് ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം വാങ്ങുന്ന ഒരു ലക്ഷത്തോളം ജീവനക്കാരാണ്. അവർ മാത്രം നികുതി അടച്ചാൽ തന്നെ ആദായ നികുതി ഇളവിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കും സന്തോഷമാകും. 2026 ലാണ് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ശമ്പള പരിഷ്കരണം നിലവിൽ വരുമെന്ന് പ്രഖ്യാപിച്ചത്. അതോടെ അവരുടെ ശമ്പളം ഉയരുകയും വീണ്ടും നികുതി വലയിൽ എത്തുകയും ചെയ്യും എന്നാണ് ധനകാര്യ വിദഗ്ധരുടെ പ്രാഥമിക നിഗമനം. അതുകൊണ്ട് തന്നെ 2025- 26 സാമ്പത്തിക വർഷത്തെ ഗുണം മാത്രമേ നികുതി ഇളവിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കുകയുള്ളൂ. ഇതിനായി തന്നെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് സർക്കാർ കമ്മീഷനെ രൂപീകരിച്ചിട്ടുണ്ട്. പത്ത് വർഷം കൂടുമ്പോഴാണ് കേന്ദ്രത്തിൽ ശമ്പള പരിഷ്കരണം സാധാരണയായി നടക്കുന്നത്. ധന പ്രതിസന്ധിയുടെ പേര് പറഞ്ഞ് കേരളത്തിൽ എല്ലാ ആനുകൂല്യങ്ങളും ഇപ്പോള്‍ തടഞ്ഞ് വച്ചിരിക്കുകയാണ്. ശമ്പള പരിഷ്കരണത്തിന് ഒരു കമ്മീഷനെ പോലും കേരളത്തിൽ ഇതുവരെ നിയമിച്ചിട്ടില്ല. ക്ഷാമബത്ത 19 ശതമാനം കുടിശികയുമാണ്. എന്നാല്‍, കേന്ദ്രത്തിൽ കൃത്യമായി ക്ഷാമബത്ത കൊടുക്കുന്നുമുണ്ട്. ശമ്പള പരിഷ്കരണ കമ്മീഷനും നിലവില്‍ വന്നു. 2026 ൽ പരിഷ്കരണ ശമ്പളം ലഭിക്കുകയും ചെയ്യും. അതോടെ ആദായ നികുതി ഇളവിന്‍റെ ഗുണം 2025- 26 സാമ്പത്തിക വർഷമായി മാത്രം ചുരുങ്ങും.

Related articles

See all
Popular News

ഡൽഹി കൊണാട്ട് പ്ലേസിലെ സി.ജെ.പി. പ്രക്ഷോഭം: തടയാൻ വിസമ്മതിച്ച് ഹൈക്കോടതി, സുരക്ഷ ഉറപ്പാക്ക...

Popular News

എസ്.ഐ.ആർ വിവാദം: ഗ്യാനേഷ് കുമാറിന് തിരിച്ചടി; സുപ്രീം കോടതി നോട്ടീസ് അയച്ചു

Popular News

വോട്ടർ പട്ടിക പരിഷ്കരണ വിവാദം: രാഹുൽ ഗാന്ധിയും 'ഇന്ത്യ' മുന്നണിയും നൽകിയ ഹർജി സുപ്രീം കോടത...

Popular News

"വിദ്യാർത്ഥികളുടെ ശബ്ദത്തെ തടയാനാവില്ല": പോലീസിനെതിരെയും കേന്ദ്രത്തിനെതിരെയും ശക്തമായ മുന്...

Save your stories

Sign in