Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

യുവാവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നു; മൃതദേഹം തോളിലിട്ട് പോലീസ് സ്റ്റേഷനിലെത്തി; നടുക്കി അരുംകൊല

യുവാവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നു; മൃതദേഹം തോളിലിട്ട് പോലീസ് സ്റ്റേഷനിലെത്തി; നടുക്കി അരുംകൊല
കോട്ടയം: നഗരത്തില്‍ യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിലിട്ടു. കോട്ടയം വിമലഗിരി സ്വദേശി ഷാൻ ബാബുവാണ് കൊല്ലപ്പെട്ടത്. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. ഗുണ്ടാ ലിസ്റ്റിലുൾപ്പെട്ട കെ.ടി ജോമാനാണ് കൊലപാതകം നടത്തിയത്. ജോമോനെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേ സമയം കൊലപാതകത്തിന് പിന്നിൽ ലഹരി സംഘങ്ങളുടെ കുടിപ്പകയാണെന്ന് സൂചനയുണ്ട്. ഇന്നു പുലർച്ചെ 4 നാണ് സംഭവം. കോട്ടയം വിമലഗിരി സ്വദേശി ഷാൻ ബാബു (19) ആണ് കൊല്ലപ്പെട്ടത്. ഷാൻ ബാബുവിനെ രാത്രി തട്ടിക്കൊണ്ടുപോയ കൊലപ്പെടുത്തിയ ശേഷം മൃതദേഹം തോളിലിട്ട് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. താൻ ഒരാളെ കൊലപ്പെടുത്തിയെന്നും അയാൾ മറ്റൊരു ഗുണ്ടാ സംഘത്തിലെ അംഗമാണെന്നും പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതി അലറിവിളിച്ചു. തുടർന്ന് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മകനെ കാണാനില്ലെന്ന പരാതിയുമായി ഷാനിന്‍റെ അമ്മ നേരത്തേ സ്‌റ്റേഷനിലെത്തിയിരുന്നു. ജോമോൻ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഷാൻ ബാബുവിനെതിരെ നിലവിൽ കേസുകളൊന്നും ഇല്ലെന്നാണ് വിവരം. നഗരത്തിലെ ഗുണ്ടകള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന.

Related articles

See all
Popular News

'ആധാർ കാർഡ് പരിശോധിച്ച ശേഷമേ മദ്യം നൽകാൻ പാടുള്ളു'; മദ്യം വാങ്ങാനുള്ള പ്രായം 23, ബാറുകള്‍ക...

Popular News

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തീവ്രശ്രമം; സർക്കാരിന് അലംഭാവമില്ലെന്ന് മന്ത്രി സണ്ണി ജോസഫ...

Popular News

വില്ലനായത് കാലാവധി കഴിഞ്ഞ മരുന്നോ?; നിപ മരുന്നില്‍ മെഡിക്കല്‍ ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവ...

Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകട കേസ്; അന്വേഷണം ശക്തമാക്കി പോലീസ്, പ്രതികളെ വീണ്ടും ക...

Save your stories

Sign in