Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'കെ സുധാകരനെതിരെ ഒരു തെളിവുമില്ലാത്ത പഴയ കേസ് പൊടിതട്ടിയെടുക്കുന്നത് പിന്നിൽ ഗൂഢലക്ഷ്യം, കോണ്‍ഗ്രസിനെ തളർത്താമെന്ന് മുഖ്യമന്ത്രി കരുതേണ്ട': രമേശ് ചെന്നിത്തല

'കെ സുധാകരനെതിരെ ഒരു തെളിവുമില്ലാത്ത പഴയ കേസ് പൊടിതട്ടിയെടുക്കുന്നത് പിന്നിൽ ഗൂഢലക്ഷ്യം, കോണ്‍ഗ്രസിനെ തളർത്താമെന്ന് മുഖ്യമന്ത്രി കരുതേണ്ട': രമേശ് ചെന്നിത്തല
  തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപിക്കെതിരെ ഒരു തെളിവുമില്ലാത്ത പഴയ കേസ് പൊടി തട്ടിയെടുക്കുന്നത് പിന്നിൽ ഗൂഢലക്ഷ്യമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അസഹിഷ്ണുത വാനോളമെത്തിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാറിമാറി വന്ന ഇടതുസർക്കാർ അന്വേഷിച്ചിട്ട് കെ സുധാകരനെതിരെ ഒരു തുമ്പും കണ്ടെത്താത്ത കേസിലെ താൽപര്യമെന്താണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവക്കുമറിയാം. ഏകാധിപതിയെന്ന ഹുങ്കിലാണ് അദ്ദേഹം. തന്‍റെ പരിപാടി നടക്കുന്ന പ്രദേശങ്ങളിലെ മുതിർന്ന നേതാക്കളെ പോലും കരുതൽ തടങ്കല്‍ എന്ന പേരിൽ പോലീസ് പിടിച്ചുകൊണ്ട് പോകുന്നു. ബ്രിട്ടീഷ് ഭരണകാലത്തെപ്പോലും നാണിപ്പിക്കുന്ന അവസ്ഥയിൽ ആഭ്യന്തര വകുപ്പും പോലീസും തരം താഴ്ന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഏകാധിപതികളുടെ അവസ്ഥ പിന്നീട് എന്താണെന്നു നാം കണ്ടതാണ്. ഇതുകൊണ്ടൊന്നും സുധാകരനേയോ കോൺഗ്രസിനേയോ തളർത്താമെന്ന വ്യാമോഹം മുഖ്യമന്ത്രിക്ക് വേണ്ട. എത്ര കേസുകൾ എടുത്താലും കരുതൽ തടങ്കലും കള്ളകേസുകളും കെട്ടിച്ചമച്ചാലും കോണ്‍ഗ്രസിനെ തളർത്താമെന്ന് കരുതേണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Related articles

See all
Popular News

'സിഇസി എന്ന സംരക്ഷണം ലഭിക്കില്ല'; ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട്...

Popular News

വയലാർ പുരസ്കാര നിറവിൽ ആർ. രാജശ്രീ: 'ആത്രേയകം' വായനക്കാർ ഏറ്റെടുത്തതിൽ വലിയ സന്തോഷം

Popular News

ആർ ജി വൺ വനിതാ ട്വന്റി-20: ബറോഡയെ തകർത്ത് കേരളത്തിന് കിരീടം

Popular News

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Save your stories

Sign in