Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സംസ്ഥാനത്തെ ഗുണ്ടാവിളയാട്ടം : മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

സംസ്ഥാനത്തെ ഗുണ്ടാവിളയാട്ടം : മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ചലു വരുന്ന  ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. ഇന്ന് വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ ചേമ്പറിലാണ് യോഗം. ഗുണ്ടാ ആക്രമണം അവസാനിപ്പിക്കാന്‍ കാപ്പ ചുമത്താനുള്ള അധികാരം ഡി.ഐ.ജിമാര്‍ക്ക് നല്‍കണമെന്ന ആവശ്യം പോലീസ് ഉയര്‍ത്തിയിരുന്നു. ഇന്നത്തെ യോഗത്തില്‍ പോലീസിന്‍റെ ഈ ആവശ്യം പ്രധാന വിഷയമാകും. കഴിഞ്ഞ ദിവസം പോലീസ് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കാപ്പ ചുമത്താന്‍ ജില്ലാ കലക്ടര്‍ അടങ്ങിയ സമിതിക്കാണ് നിലവില്‍ അനുവാദമുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ ഇടപെടല്‍ കലക്ടര്‍മാരുടെ ഇടയില്‍ നിന്നുണ്ടാകാറില്ലെന്നും ഇതാണ് സംസ്ഥാനത്തെ ഗുണ്ടാ ആക്രമണം വര്‍ധിക്കാന്‍ കാരണമെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഡി.ഐ.ജിമാര്‍ക്ക് കാപ്പ ചുമത്താനുള്ള അനുമതി നല്‍കണമെന്നാണ് പൊലീസിന്‍റെ ആവശ്യം. എന്നാല്‍ പോലീസിന് കൂടുതല്‍ അധികാരം നല്‍കുന്നതിനെതിരെ സാമൂഹിക പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഐഎഎസ് ഉദ്യോഗസ്ഥരും രംഗത്തുവന്നിട്ടുണ്ട്.

Related articles

See all
Popular News

'വീട്ടിൽ തിരിച്ചെത്തുമെന്ന് എന്ത് ഉറപ്പാണുള്ളത്?, ഡ്രൈവർമാർ റോഡുകളിലെ കാലന്മാർ'; കാക്കനാട്...

Popular News

സംസ്ഥാനത്ത് പോളിംഗ് സ്റ്റേഷനുകൾ പുനഃക്രമീകരിച്ചു; 216 പുതിയ പോളിങ് സ്റ്റേഷനുകള്‍, കേരളത്തി...

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കനത്ത തിരിച്ചടി; 56.32...

Popular News

ശബരിമല തീർത്ഥാടകർക്ക് വൻ യാത്രാ ആശ്വാസം; വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് എ....

Save your stories

Sign in