ആലപ്പുഴ : സിപിഎം ആലപ്പുഴ കളപ്പുര ബ്രാഞ്ച് സമ്മേളനത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും. ഇതേതുടര്‍ന്ന് സമ്മേളനം നിര്‍ത്തിവെച്ചു. പാര്‍ട്ടി അംഗമല്ലാത്തയാളെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിച്ചതാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്. ഏരിയ കമ്മിറ്റി പ്രതിനിധിയെ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ മര്‍ദ്ദിക്കാന്‍ ശ്രമിച്ചെന്ന് പാര്‍ട്ടി അംഗങ്ങളും ആരോപിച്ചു.