Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"സിവിൽ സർവീസ് ഗ്രാമങ്ങളിലേക്ക്" പദ്ധതി നടപ്പാക്കും: മന്ത്രി റോജി എം. ജോൺ

"സിവിൽ സർവീസ് ഗ്രാമങ്ങളിലേക്ക്" പദ്ധതി നടപ്പാക്കും: മന്ത്രി റോജി എം. ജോൺ

തിരുവനന്തപുരം: കേരളത്തിലെ വിവിധ ഗ്രാമപ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം ലഭ്യമാക്കി സിവില്‍ സര്‍വീസ് മേഖലയിലേക്ക് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ' സിവില്‍ സര്‍വീസ് ഗ്രാമങ്ങളിലേക്ക് ' പദ്ധതി നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണ്‍. ജില്ലാ പഞ്ചായത്തുകളുടെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക.

യു.പി.എസ്.സി 2026-ല്‍ നടത്തിയ സിവില്‍ സര്‍വീസ് മെയിന്‍സ് പരീക്ഷ കഴിഞ്ഞ് അഭിമുഖത്തിനായി യോഗ്യത നേടിയ കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി കേരളാ സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'അഭിമുഖ പരിശീലന പരിപാടി'യുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമീണ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനത്തിനുള്ള അവസരങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ സാമൂഹിക- സാമ്പത്തിക പിന്നോക്കാവസ്ഥ നേരിടുന്ന വിഭാഗങ്ങളില്‍ നിന്നുള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികളെ സിവില്‍ സര്‍വീസിലേക്ക് എത്തിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും മന്ത്രി റോജി.എം.ജോണ്‍ വ്യക്തമാക്കി. അതേസമയം, കേരള സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് അക്കാഡമിയുടെ നിലവാരം ഉയര്‍ത്തുമെന്നും, 14 ജില്ലകളിലും അക്കാഡമിയുടെ സേവനം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ബി.അശോക് ഐഎഎസ് അദ്ധ്യക്ഷനായിരുന്നു.ഡിഐജി ഡോ.അരുള്‍.ആര്‍.ബി.കൃഷ്ണ ഐപിഎസ്, ഇന്‍കം ടാക്‌സ് അഡീഷണല്‍ കമ്മീഷണര്‍ കെ. നിഷാന്ത് ഐ.ആര്‍.എസ്,സി.സി.ഇ.കെ ഡയറക്ടര്‍ ഡോ.എം.സി ദിലീപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related articles

See all
Popular News

കൃത്രിമ വിലക്കയറ്റം തടയാൻ കർശന പരിശോധനക്ക് സർക്കാർ; 70-ലധികം ക്രിസ്മസ് ചന്തകളും നാല് മെഗാ...

Popular News

ദി റിയല്‍ കേരള സ്റ്റോറി; മുഖ്യമന്ത്രിയുടെ ബൈബിള്‍ പ്രസംഗങ്ങള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയത...

Popular News

ഇരിട്ടി ശോഭ വധക്കേസ്: പ്രതിയായ രണ്ടാം ഭര്‍ത്താവ് മഞ്ജുനാഥിന് ജീവപര്യന്തം തടവും മൂന്ന് ലക്ഷ...

Popular News

കൊലവിളിയും മഹത്വം പറച്ചിലുമല്ല രാഷ്ട്രീയം; കമ്യൂണിസ്റ്റുകാര്‍ മൂല്യങ്ങള്‍ മറക്കരുത്: സിപിഎ...

Save your stories

Sign in