Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇരിട്ടി ശോഭ വധക്കേസ്: പ്രതിയായ രണ്ടാം ഭര്‍ത്താവ് മഞ്ജുനാഥിന് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും; നിര്‍ണ്ണായകമായത് മകന്റെ മൊഴി

ഇരിട്ടി ശോഭ വധക്കേസ്: പ്രതിയായ രണ്ടാം ഭര്‍ത്താവ് മഞ്ജുനാഥിന് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും; നിര്‍ണ്ണായകമായത് മകന്റെ മൊഴി

കണ്ണൂര്‍: നാടിനെ നടുക്കിയ ഇരിട്ടി ശോഭ കൊലപാതക കേസില്‍ പ്രതിയായ രണ്ടാം ഭര്‍ത്താവ് മഞ്ജുനാഥിന് ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ച് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി. ജീവപര്യന്തം തടവിന് പുറമെ പ്രതി മൂന്ന് ലക്ഷം രൂപ പിഴയും ഒടുക്കണം. പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 2017 ജനുവരി 21-ന് ഇരിട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ട് മക്കള്‍ക്കൊപ്പം ടെന്റ് കെട്ടി താമസിച്ചിരുന്ന ശോഭയെ മഞ്ജുനാഥ് കഴുത്ത് ഞെരിച്ച് ബോധം കെടുത്തിയ ശേഷം കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.

അമ്മയെ രണ്ടാനച്ഛന്‍ ക്രൂരമായി കൊലപ്പെടുത്തുന്നത് നേരില്‍ കണ്ട അഞ്ചുവയസ്സുകാരന്‍ മകന്റെ മൊഴിയാണ് കേസില്‍ പ്രതിക്ക് ശിക്ഷ ഉറപ്പാക്കുന്നതില്‍ ഏറ്റവും നിര്‍ണ്ണായകമായത്. കേസില്‍ മൂന്നാം സാക്ഷിയായാണ് നിലവില്‍ 15 വയസ്സുള്ള മകനെ കോടതി വിസ്തരിച്ചത്. കൊലപാതകത്തിന് ശേഷം തങ്ങളെയും കൊണ്ട് കടന്നുകളഞ്ഞ പ്രതി, പിഞ്ചുകുട്ടികളെ മുംബൈയിലേക്കുള്ള തീവണ്ടിയില്‍ ഉപേക്ഷിച്ചതിനെക്കുറിച്ച് കുട്ടി നല്‍കിയ മൊഴി കോടതിയെ ഒന്നടങ്കം വേദനിപ്പിച്ചു.

'അമ്മയെ കാണാതെ അനിയത്തി കരഞ്ഞു. തീവണ്ടിയില്‍ കയറ്റി ബാത്ത്‌റൂമിന് സമീപം ബെഡ്ഷീറ്റ് വിരിച്ച് എന്നെയും അനിയത്തിയെയും കിടത്തി അയാള്‍ പോയി. അനിയത്തി വിശന്നു കരഞ്ഞപ്പോള്‍ ഒരു ആന്റി വന്ന് ഭക്ഷണം തന്നു. പിറ്റേദിവസം അവര്‍ ഞങ്ങളെ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും പിന്നീട് ഹോസ്റ്റലിലാക്കുകയും ചെയ്തു. എനിക്ക് അഞ്ചു വയസ്സുള്ളപ്പോഴാണ് ഇതെല്ലാം നടന്നത്,' കുട്ടി കോടതിയില്‍ മൊഴി നല്‍കി.

കൊലപാതകത്തിന് പിറ്റേദിവസം മൈസൂരു വഴി ബെംഗളൂരുവില്‍ എത്തിയ പ്രതി, അവിടെ നിന്നാണ് രണ്ട് കുട്ടികളെയും മുംബൈ ട്രെയിനില്‍ കയറ്റിവിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ചത്. തുടര്‍ന്ന് 2017 ഫെബ്രുവരി 21-ന് മഞ്ജുനാഥിനെ പൊലീസ് പിടികൂടി ചോദ്യം ചെയ്തതോടെ മറ്റൊരു ക്രൂരകൊലപാതകത്തിന്റെ ചുരുളും അഴിഞ്ഞിരുന്നു. 2015 ഡിസംബറില്‍ ശോഭയുടെ ആദ്യ ഭര്‍ത്താവ് രാജുവിനെ മഞ്ജുനാഥും ശോഭയും ചേര്‍ന്ന് കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം വനത്തില്‍ കൊണ്ടുപോയി കത്തിച്ചിരുന്നു. ഈ കൊലപാതക വിവരം പൊലീസിനോട് വെളിപ്പെടുത്തുമെന്ന് ശോഭ ഭീഷണിപ്പെടുത്തിയതാണ് അവരെ വകവരുത്താന്‍ പ്രതിയെ പ്രേരിപ്പിച്ചത്.

Related articles

See all
Popular News

ഓപ്പറേഷൻ സൗന്ദര്യ: കണ്ണൂരിൽ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 65,000 രൂപയുടെ വ്യാജ ലിപ്സ്റ്റിക്ക...

Popular News

കൊലവിളി പ്രസം​ഗം: സി.പി.എം നേതാവ് ടി.ഐ. മധുസൂദനനെതിരെ കേസെടുത്ത് പൊലീസ്

Popular News

'കണക്ക് പറയേണ്ടത് പാര്‍ട്ടി പറഞ്ഞ് തന്നെ തീര്‍ക്കും'; ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കോ...

Popular News

കണ്ണൂർ സി.പി.എമ്മിൽ ആഭ്യന്തര പ്രതിസന്ധി രൂക്ഷമാകുന്നു; നേതൃത്വത്തിനെതിരെ അണികളിൽ അമർഷം

Save your stories

Sign in