ധനരാജ് വധക്കേസിലെ കോടതി വിധിക്ക് പിന്നാലെ കോടതിക്കെതിരെ വിവാദ പ്രസംഗവുമായി സി.പി.എം നേതാവ് ടി.ഐ. മധുസൂദനന്‍. ധനരാജ് കൊല്ലപ്പെട്ടില്ലെന്ന് കോടതി പറയാത്തത് മഹാഭാഗ്യമെന്ന് പരിഹാസ പരാമര്‍ശം. കണക്ക് പറയേണ്ടത് കണക്ക് പറഞ്ഞുതന്നെ തീര്‍ക്കുമെന്നും മുന്നറിയിപ്പ്. ചീമേനിയില്‍ സഖാക്കളെ ചുട്ടുകൊന്നവരെ കോടതി ശിക്ഷിച്ചിട്ടില്ലെന്നും എന്നാല്‍ അവരാരും ഇന്ന് ജീവിച്ചിരിപ്പില്ലെന്നും എതിരാളികളെ ഓര്‍മ്മിപ്പിച്ച് മധുസൂദനന്‍. പയ്യന്നൂരില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പൊതുയോഗത്തിലെ പ്രസംഗത്തിലാണ് വിവാദ പരാമര്‍ശം
വിമര്‍ശിക്കുന്നവര്‍ക്കെതിരെ ചീമേനി കൂട്ടക്കൊല സംഭവം ഓര്‍മ്മിപ്പിച്ചായിരുന്നു ടി.ഐ. മധുസൂദനന്റെ മുന്നറിയിപ്പ്. അഞ്ചുപേരെ ചുട്ടുകൊന്ന ചീമേനി സംഭവത്തില്‍ ഒരാളെപ്പോലും കോടതി ശിക്ഷിച്ചിട്ടില്ലെന്നും എന്നാല്‍ പ്രതികളാരും ഇന്ന് ജീവിച്ചിരിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളെ പരിഹസിക്കുന്നവര്‍ ആലോചിക്കുക. അഞ്ചുപേരെ ചുട്ടുകരിച്ചു കൊന്ന ചീമേനി സംഭവത്തില്‍ ഒരു കോടതിയും ഒരാളെയും ശിക്ഷിച്ചിട്ടില്ല. പക്ഷേ അവരാരും ഈ ഭൂമിയില്‍ നിലനില്‍ക്കുന്നില്ല എന്ന കാര്യം മനസ്സിലാക്കുന്നത് നല്ലതാണ് എന്നായിരുന്നു മധുസൂദനന്റെ വാക്കുകള്‍.
കോടതി വിധിയെ പരിഹാസരൂപേണ പരാമര്‍ശിച്ച മധുസൂദനന്‍, രാഷ്ട്രീയ കണക്കുകള്‍ കണക്കുപറഞ്ഞ് തന്നെ തീര്‍ക്കുമെന്ന മുന്നറിയിപ്പും നല്‍കി. കണക്ക് പറയേണ്ടത് കണക്ക് പറഞ്ഞ് തന്നെ തീര്‍ക്കും. ടി.സി.വി. നന്ദകുമാര്‍ തടവില്‍ കഴിയുന്ന കാര്യവും ടി ഐ മധുസൂദനന്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ടി.സി.വി. നന്ദകുമാര്‍ തടവില്‍ കഴിയുന്നതിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍, ജുഡീഷ്യറിക്കും ഭരണകൂടത്തിനുമെതിരെ രൂക്ഷവിമര്‍ശനങ്ങളായിരുന്നു പ്രസംഗത്തില്‍. കുടുംബത്തിന്റെയും വ്യക്തിപരമായ പ്രയാസങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും ഇടയിലും പ്രസ്ഥാനത്തെ സ്‌നേഹിച്ച വ്യക്തിയാണ് നന്ദകുമാറെന്നും, ഏത് പ്രസ്ഥാനം ശ്രദ്ധിക്കാത്തതിന്റെയും ഏത് ഗവണ്‍മെന്റിന്റെ ഇടപെടല്‍ ഇല്ലാത്തതിന്റെയും പേരിലാണ് അദ്ദേഹം ശിക്ഷിക്കപ്പെട്ടതെന്ന് ചിന്തിക്കണമെന്നും ടിഐ മധുസൂദനന്‍ പറഞ്ഞു.
ധനരാജ് കേസില്‍ മഹമ്മൂദ് ദര്‍വീഷിന്റെ കവിതകള്‍ ഉദ്ധരിച്ചുകൊണ്ടുള്ള ശിക്ഷാവിധിയിലും, മുന്‍പ് നിഷാദിന്റെയും നന്ദകുമാറിന്റെയും കേസുകളില്‍ കവിതകള്‍ പ്രയോഗിച്ചതും ടി ഐ മധുസൂദനന്‍ പരാമര്‍ശിച്ചു. സുരക്ഷിതമായ സാഹചര്യത്തിലിരുന്ന് കവിതകള്‍ ഉദ്ധരിക്കാമെങ്കിലും, തടവും ശിക്ഷയും നല്‍കി ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പോരാട്ടവീര്യം ഇല്ലാതാക്കാമെന്നത് വെറും സങ്കല്‍പ്പം മാത്രമാണെന്നും പറഞ്ഞു. ഭരണകൂട താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി പുരോഗമന-ഇടതുപക്ഷ രാഷ്ട്രീയത്തെ തകര്‍ക്കുന്ന സമീപനമാണ് ഭരണകൂടത്തിന്റെ ഭാഗമായ ജുഡീഷ്യറിയും സ്വീകരിക്കുന്നതെന്ന ആരോപണവും പ്രസംഗത്തില്‍ ഉന്നയിച്ചു.
ധനരാജിന്റെ വീടിന് തൊട്ടുമുന്നിലുള്ള സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും സഹകരണ ബാങ്ക് ജീവനക്കാരനുമായ ഒന്നാം സാക്ഷിയുടെ ദൃക്‌സാക്ഷി മൊഴി, രാഷ്ട്രീയ വക്താവാണെന്ന കാരണത്താല്‍ കോടതി അംഗീകരിക്കാതിരുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ എതിരാളികള്‍ക്കുള്ള മുന്നറിയിപ്പായി വ്യാഖ്യാനിക്കപ്പെടുന്നതാണ് മധുസൂദനന്റെ പരാമര്‍ശം. ചീമേനിയിലെ കൂട്ടക്കൊലയും പ്രതികളുടെ മരണവും പരാമര്‍ശിച്ച് രാഷ്ട്രീയ എതിരാളികളെ ഓര്‍മ്മിപ്പിച്ച മധുസൂദനന്റെ വാക്കുകള്‍ ഭീഷണിയുടെ സ്വരത്തിലാണെന്ന വിമര്‍ശനമാണ് ഉയരുന്നത്. ധനരാജ് വധക്കേസിലെ കോടതി വിധിക്ക് പിന്നാലെ നടത്തിയ പ്രസംഗത്തില്‍ നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്ന പരാമര്‍ശവും, കണക്ക് തീര്‍ക്കുമെന്ന മുന്നറിയിപ്പും, പഴയ കൊലപാതക സംഭവത്തിന്റെ ഓര്‍മ്മപ്പെടുത്തലും ഒരുമിച്ചെത്തിയതോടെ പയ്യന്നൂരിലെ രാഷ്ട്രീയ വിവാദം പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്.
'കണക്ക് പറയേണ്ടത് പാര്‍ട്ടി പറഞ്ഞ് തന്നെ തീര്‍ക്കും'; ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കോടതിക്കെതിരെ ടി ഐ മധുസൂദനന്റെ കൊലവിളി പ്രസംഗം
ചീമേനി കൂട്ടക്കൊലയിലെ പ്രതികളെ കോടതി ശിക്ഷിച്ചില്ലെങ്കിലും അവരാരും ഇന്ന് ഭൂമിയിൽ ജീവിച്ചിരിപ്പില്ലെന്ന് എതിരാളികളെ ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു പയ്യന്നൂരിലെ ഡിവ