സാന്താക്ലാര: ഉപയോക്താക്കള്‍ ഏറെക്കാലമായി കാത്തിരുന്ന 'ഷെഡ്യൂള്‍ഡ് മെസ്സേജസ്' (Scheduled Messages) ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. സന്ദേശങ്ങള്‍ അപ്പോള്‍ത്തന്നെ അയക്കുന്നതിന് പകരം, അവ എപ്പോള്‍ മറ്റൊരാളിലേക്ക് എത്തണമെന്ന് മുന്‍കൂട്ടി തീരുമാനിക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതാണ് ഈ പുതിയ ഫീച്ചര്‍. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം വഴി 10 മിനിറ്റ് മുതല്‍ 14 ദിവസം വരെ മുന്‍കൂട്ടി സന്ദേശങ്ങള്‍ ഷെഡ്യൂള്‍ ചെയ്യാം. വരും ആഴ്ചകളില്‍ ആഗോളതലത്തില്‍ ഐഒഎസ്, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഫീച്ചര്‍ ഘട്ടംഘട്ടമായി ലഭ്യമാകും.
വെറും ടെക്സ്റ്റ് സന്ദേശങ്ങള്‍ക്ക് പുറമെ ഫോട്ടോകളും വീഡിയോകളും മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യാന്‍ സാധിക്കുമെന്നത് ഉപയോക്താക്കള്‍ക്ക് വലിയ സൗകര്യമാകും. വ്യത്യസ്ത സമയമേഖലകളിലുള്ള സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പിറന്നാള്‍ ആശംസകള്‍ നേരാനും, പ്രധാനപ്പെട്ട വിവരങ്ങളും ഓര്‍മ്മപ്പെടുത്തലുകളും കൃത്യസമയത്ത് പങ്കുവെക്കാനും ബിസിനസ് ആവശ്യങ്ങള്‍ക്കും ഇത് ഏറെ പ്രയോജനകരമാണ്. നിശ്ചയിച്ച സമയമാകുമ്പോള്‍ അയക്കുന്നയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയാലോ ബാറ്ററി ചാര്‍ജ് തീര്‍ന്നാലോ പോലും സന്ദേശം കൃത്യസമയത്ത് എത്തുമെന്ന് വാട്സ്ആപ്പ് വ്യക്തമാക്കുന്നു.
സന്ദേശങ്ങള്‍ ഷെഡ്യൂള്‍ ചെയ്യാന്‍ സങ്കീര്‍ണ്ണമായ ക്രമീകരണങ്ങളുടെ ആവശ്യമില്ല. ചാറ്റില്‍ സന്ദേശം ടൈപ്പ് ചെയ്ത ശേഷം സെന്‍ഡ് ബട്ടണില്‍ അമര്‍ത്തിപ്പിടിച്ച് തീയതിയും സമയവും തിരഞ്ഞെടുത്താല്‍ മതിയാകും. സാധാരണ സന്ദേശങ്ങള്‍ പോലെ തന്നെയാകും ഇവ സ്വീകര്‍ത്താവിന് ലഭിക്കുക. മുന്‍കൂട്ടി നിശ്ചയിച്ച സന്ദേശങ്ങള്‍ ഒരുമിച്ച് കാണാനും അയക്കുന്നതിന് മുന്‍പ് ഒഴിവാക്കാനും സാധിക്കുമെങ്കിലും, ഷെഡ്യൂള്‍ ചെയ്ത ശേഷം സന്ദേശങ്ങളോ സമയമോ എഡിറ്റ് ചെയ്യാന്‍ കഴിയുമോ എന്ന കാര്യത്തില്‍ കമ്പനി വ്യക്തത വരുത്തിയിട്ടില്ല.
സാധാരണ സന്ദേശങ്ങള്‍ പോലെ തന്നെ ഷെഡ്യൂള്‍ഡ് മെസ്സേജുകള്‍ക്കും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ (End-to-End Encryption) സുരക്ഷയുണ്ടായിരിക്കുമെന്നും വാട്സ്ആപ്പിന് പോലും ഇവ വായിക്കാന്‍ കഴിയില്ലെന്നും കമ്പനി ഉറപ്പുനല്‍കുന്നു. 'ഇനി അവരുടെ പിറന്നാളിന് ആദ്യം ആശംസ നേരുന്നത് നിങ്ങളാകൂ. വാട്സ്ആപ്പില്‍ ഇപ്പോള്‍ ഷെഡ്യൂള്‍ഡ് മെസ്സേജസ് ലഭ്യമാണ്,' എന്ന് വാട്സ്ആപ്പ് ഗ്ലോബല്‍ ഹെഡ് കുനാല്‍ ഷാ എക്‌സില്‍ (X) കുറിച്ചു. ടെലഗ്രാം, സിഗ്‌നല്‍ തുടങ്ങിയ എതിരാളികള്‍ നേരത്തെ തന്നെ നല്‍കുന്ന ഈ സൗകര്യം അല്‍പം വൈകിയാണെങ്കിലും വാട്സ്ആപ്പിലും എത്തുന്നത് ഉപയോക്താക്കള്‍ക്ക് ഗുണകരമാകും.
ഇനി പിറന്നാള്‍ ആശംസകള്‍ മറക്കില്ല! വാട്സ്ആപ്പില്‍ 'ഷെഡ്യൂള്‍ഡ് മെസ്സേജ്' ഫീച്ചര്‍ എത്തി; ഫോണ്‍ ഓഫ് ആയാലും കൃത്യസമയത്ത് സന്ദേശമെത്തും
ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ എന്നിവ വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ഇങ്ങനെ ഷെഡ്യൂള്‍ ചെയ്യാം. സെന്‍ഡ് ബട്ടണില്‍ അമര്‍ത്തിപ്പിടിച്ച് സമയവും തീയതിയും ത