Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കൊലവിളിയും മഹത്വം പറച്ചിലുമല്ല രാഷ്ട്രീയം; കമ്യൂണിസ്റ്റുകാര്‍ മൂല്യങ്ങള്‍ മറക്കരുത്: സിപിഎമ്മിനെ കുത്തി ബിനോയ് വിശ്വം

കൊലവിളിയും മഹത്വം പറച്ചിലുമല്ല രാഷ്ട്രീയം; കമ്യൂണിസ്റ്റുകാര്‍ മൂല്യങ്ങള്‍ മറക്കരുത്: സിപിഎമ്മിനെ കുത്തി ബിനോയ് വിശ്വം

തിരുവനന്തപുരം: മുന്‍ എം.എല്‍.എ ടി.ഐ. മധുസൂദനന്റെ വിവാദ കൊലവിളി പ്രസംഗത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കമ്മ്യൂണിസ്റ്റുകാര്‍ ഒരിക്കലും മൂല്യങ്ങള്‍ മറക്കരുതെന്നും, മൂല്യബോധമുള്ളവരായിരിക്കണം യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അപചയങ്ങള്‍ സംഭവിച്ച ശേഷം വിലപിച്ചിട്ട് കാര്യമില്ലെന്നും, മൂല്യങ്ങള്‍ കൈമോശം വന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വെറുമൊരു പുറംതോട് മാത്രമായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ കാലഘട്ടം ആവശ്യപ്പെടുന്നത് അത്തരമൊരു രാഷ്ട്രീയമല്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

രാഷ്ട്രീയത്തിന്റെ വഴി കൊലപാതകമല്ല, മറിച്ച് ആശയങ്ങളുടേതാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. നീതിക്കുവേണ്ടിയാണ് എപ്പോഴും നിലകൊള്ളേണ്ടത്. കൊലപാതക രാഷ്ട്രീയം ശരിയായ വഴിയല്ലെന്ന ഉത്തമബോധ്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ട്, അത് എന്നും മുറുകെ പിടിക്കുകയും ചെയ്യും. കൊലവിളി നടത്തുന്നതും അതിനെ മഹത്വവല്‍ക്കരിക്കുന്നതുമല്ല രാഷ്ട്രീയമെന്നും, എന്ത് ന്യായീകരണങ്ങള്‍ നിരത്തിയാലും അത് തെറ്റായ പ്രവണതയാണെന്നും അദ്ദേഹം തുറന്നടിച്ചു.

Related articles

See all
Popular News

കൃത്രിമ വിലക്കയറ്റം തടയാൻ കർശന പരിശോധനക്ക് സർക്കാർ; 70-ലധികം ക്രിസ്മസ് ചന്തകളും നാല് മെഗാ...

Popular News

ദി റിയല്‍ കേരള സ്റ്റോറി; മുഖ്യമന്ത്രിയുടെ ബൈബിള്‍ പ്രസംഗങ്ങള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയത...

Popular News

ഇരിട്ടി ശോഭ വധക്കേസ്: പ്രതിയായ രണ്ടാം ഭര്‍ത്താവ് മഞ്ജുനാഥിന് ജീവപര്യന്തം തടവും മൂന്ന് ലക്ഷ...

Popular News

"സിവിൽ സർവീസ് ഗ്രാമങ്ങളിലേക്ക്" പദ്ധതി നടപ്പാക്കും: മന്ത്രി റോജി എം. ജോൺ

Save your stories

Sign in