Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World

ഹോങ്കോങ്ങിൽ ആരംഭിച്ച പ്രക്ഷോഭത്തിനെതിരെ മുന്നറിയിപ്പുമായി ചൈന

ഹോങ്കോങ്ങിൽ ആരംഭിച്ച പ്രക്ഷോഭത്തിനെതിരെ മുന്നറിയിപ്പുമായി ചൈന
ഹോങ്കോങ്ങിൽ ആരംഭിച്ച പ്രക്ഷോഭത്തിനെതിരെ മുന്നറിയിപ്പുമായി ചൈന. സംയമനത്തിന്‍റെ ഭാഷയിൽ ഇനി മുന്നോട്ടുപോകാനാകില്ലെന്നും സൈനിക നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും ചൈന വ്യക്തമാക്കി. കഴിഞ്ഞ ദിവസം പ്രക്ഷോഭകാരികൾ വിമാനത്താവളത്തിലെത്തിയതിനെ തുടർന്ന് സർവിസുകൾ റദ്ദാക്കേണ്ടി വന്നതോടെയാണ് ചൈന സ്വരം കടുപ്പിച്ചത്. സൈനിക നടപടികൾക്ക് മുന്നോടിയായി ഷെൻസൻ സ്റ്റേഡിയത്തിലെ പാർക്കിംഗ് ഗ്രൗണ്ടിൽ അർധസൈനിക വിഭാഗത്തെ രംഗത്തിറക്കി. ഹോങ്കോങ്ങിൽ നടക്കുന്ന പ്രക്ഷോഭത്തിൽ അമേരിക്കക്ക് പങ്കുണ്ടെന്നാണ് ചൈനയുടെ ആരോപണം. സൈനിക വിന്യാസം ആശങ്കാജനകമാണെന്ന് യുഎസ് വ്യക്തമാക്കി. പ്രക്ഷോഭകരോട് ജനാധിപത്യപരമായ രീതിയിൽ ഇടപെടണമെന്നാണ് യുഎസ് ആവശ്യം. എന്നാൽ, ആയുധങ്ങളുമേന്തിയാണ് പ്രക്ഷോഭകർ എത്തുന്നതെന്ന് ചൈന പ്രതികരിച്ചു. വിമാനത്താവളം ഉപരോധിച്ചതിൽ സങ്കടമുണ്ടെന്ന് പ്രക്ഷോഭക്കാർ പറഞ്ഞു. മറ്റ് മാർഗങ്ങളില്ലാത്തതിനാലാണ് അത്തരം സമരമാർഗങ്ങൾ സ്വീകരിച്ചതെന്നും സമരക്കാർ വ്യക്തമാക്കി. പ്രതിഷേധക്കാരുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരിക്കേറ്റിരുന്നു. ക്രിമിനൽ കേസുകളിൽപ്പെട്ടവരെ ചൈനയിൽ വിചാരണ ചെയ്യാനുള്ള തീരുമാനത്തിനെതിരെയാണ് ഹോങ്കോങ്ങിൽ പ്രക്ഷോഭം ആരംഭിച്ചത്.

Related articles

See all
Popular News

ബംഗ്ലാദേശിൽ വീണ്ടും രാഷ്ട്രീയ സംഘർഷം: ബിഎൻപി നേതാക്കളുടെ കൊലപാതകത്തിന് പിന്നാലെ നരൈലിൽ വ്യ...

Popular News

അമേരിക്കൻ അന്വേഷണ ഏജൻസിയെ വിറപ്പിച്ച് ഹാക്കർമാർ; എഫ്.ബി.ഐയുടെ നിർണായക ഡേറ്റാബേസ് ചോർത്തി

Popular News

ഫെഡറൽ റിസർവിനെതിരെ തുറന്നടിച്ച് ട്രംപ്; പലിശ നിരക്കിൽ ഇന്ത്യയെ മാതൃകയാക്കി വിമർശനം

Popular News

ട്രംപ് ഭരണകൂടത്തിന് വീണ്ടും തിരിച്ചടി: F-1 വിസ വിദ്യാർഥികളുടെ പ്രായോഗിക പരിശീലന അവസരങ്ങൾ (...

Save your stories

Sign in