Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നവകേരള സദസിന്‍റെ പ്രധാന ലക്ഷ്യം പരാതി സ്വീകരിക്കലല്ല; പരാതികൾ നൽകാൻ വേറെയും വഴികളുണ്ടെന്ന് മുഖ്യമന്ത്രി

നവകേരള സദസിന്‍റെ പ്രധാന ലക്ഷ്യം പരാതി സ്വീകരിക്കലല്ല; പരാതികൾ നൽകാൻ വേറെയും വഴികളുണ്ടെന്ന് മുഖ്യമന്ത്രി
കോട്ടയം: നവകേരള സദസിന്‍റെ പ്രധാന ലക്ഷ്യം പരാതി സ്വീകരിക്കലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലാ മണ്ഡ‍ലത്തിലെ നവകേരള സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ അവഗണന, സംസ്ഥാന സർക്കാർ ചെയ്യുന്ന കാര്യങ്ങളെല്ലാം ജനങ്ങളെ അറിയിക്കാനാണ് നവകേരള സദസെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. പരാതികൾ നൽകാൻ വേറെയും വഴികളുണ്ടെന്നും  മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന്‍റെ സാമ്പത്തിക സ്വയംഭരണത്തിൽ ഇടപെടുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കേന്ദ്ര സർക്കാരിന്‍റെ നീക്കം സംസ്ഥാനത്ത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുകയാണ്. വായ്‌പ എടുക്കുന്നത് ഖജനാവിൽ സൂക്ഷിക്കാനല്ല. അത് വിവിധ പദ്ധതികൾക്ക് ചെലവഴിക്കാനാണ്. ഇത് സംസ്ഥാനത്ത് വലിയ സാമ്പത്തിക ചലനം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഏറ്റുമാനൂരിൽ നവകേരള സദസ് നടക്കുന്ന വേദിക്ക് ചുറ്റുമുള്ള കടകൾ അടച്ചിടാൻ പോലീസ് നിർദ്ദേശം. നാളെ രാവിലെ 6 മുതൽ പരിപാടി തീരും വരെയാണ് അടച്ചിടാന്‍ നിർദേശം നല്‍കിയിരിക്കുന്നത്. കോവിൽ പാടം റോഡ്, പാലാ റോഡ് എന്നിവിടങ്ങളിലെ വ്യാപാരികൾക്കാണ് പോലീസ് നോട്ടീസ് നൽകിയത്. കടകൾ അടച്ചില്ലെങ്കിൽ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങൾക്ക് കടയുടമകൾ ഉത്തരവാദികളായിരിക്കുമെന്ന് നോട്ടീസിൽ പറയുന്നുണ്ട്. അതേസമയം, ഗതാഗത കുരുക്ക് ഒഴിവാക്കാനാണ് നോട്ടീസ് നൽകിയതെന്നാണ് പോലീസിന്‍റെ വിശദീകരണം.

Related articles

See all
Popular News

അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരനെന്ന് വിജിലൻസ് കോടതി

Popular News

പരീക്ഷകള്‍ക്ക് മാറ്റമില്ല; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; കുട്ടനാട്...

Popular News

കൈതേപ്പാലത്തെ ജനങ്ങളെ ചേർത്തുപിടിച്ച് ചാണ്ടി ഉമ്മന്‍; കുടുംബങ്ങളെ സുരക്ഷിതമായി ദുരിതാശ്വാസ...

Popular News

"ഇതാണ് യഥാർത്ഥ ജനപ്രതിനിധി"; ശ്രദ്ധേയമായി മന്ത്രിയെക്കുറിച്ച് പോലീസുദ്യോഗസ്ഥയുടെ കുറിപ്പ്

Save your stories

Sign in