Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കസ്റ്റഡിയിൽ എടുത്തയാൾ മരിക്കാനിടയായ സംഭവം : ഉത്തരവാദികളെ ഉടൻ സസ്പെൻഡ് ചെയ്യണം : രമേശ് ചെന്നിത്തല

കസ്റ്റഡിയിൽ എടുത്തയാൾ മരിക്കാനിടയായ സംഭവം :  ഉത്തരവാദികളെ ഉടൻ സസ്പെൻഡ് ചെയ്യണം : രമേശ് ചെന്നിത്തല
തിരുവനന്തപുരം :പോലീസ് കസ്റ്റഡിയിൽ എടുത്തയാൾ പോലീസ് സ്റ്റേഷനിൽ വെച്ച് മരിച്ച സംഭവം കസ്റ്റഡി മരണമാണെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രാദേശിക വഴക്കിനെത്തുടർന്നു കസ്റ്റഡിയിലെടുക്കപ്പെട്ട യുവാവായ സുരേഷ് മരിക്കാനിടയായ സംഭവത്തിന്  ഉത്തരവാദികളായ പോലീസ്ഉദ്യോഗസ്ഥര്‍ക്കെതിരെ  കര്‍ശനനടപടി സ്വീകരിക്കണമെന്ന്  രമേശ് ചെന്നിത്തല മുഖ്യമന്ത്രിയോട് അവശ്യപ്പെട്ടു. തിരുവല്ലം പോലീസ് കസ്റ്റഡിയിൽ എടുത്ത സുരേഷിനെ സ്റ്റേഷനിൽ വെച്ച് പോലീസ് മർദ്ദിച്ചതായി ആരോപണമുണ്ട്. ഇക്കാര്യത്തിൽ പോലീസിൻ്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ട് . വഴക്കിൽ പോലീസ് ഒരു പക്ഷം ചേർന്ന് എതിർ ഭാഗത്ത് ഉള്ള സുരേഷിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി ആരോപണമുള്ള സാഹചര്യത്തിൽ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുകൊണ്ട് നിഷ്പക്ഷവും നീതിപൂർവ്വവുമായ അന്വേഷണം നടത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

Related articles

See all
Popular News

'ആരോപണങ്ങൾ വസ്തുതാവിരുദ്ധം', GNA വഴി വൈദ്യുതി വാങ്ങിയത് മറന്നോ?; പിണറായി സര്‍ക്കാരിന്റെ ജ...

Popular News

'അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ല, സര്‍ക്കാര്‍ നയം വ്യക്തം'; എക്സൈസ് കമ്മീഷണറെ മാറ്റിയതില്‍...

Popular News

ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മാണത്തില്‍ കോടികളുടെ അഴിമതി ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് വി.പി....

Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: സുഹൈലിന് ഉടന്‍ ജാമ്യമില്ല; മറ്റ് മൂന്ന് പ്രതികള്‍ക്ക്...

Save your stories

Sign in