Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ജപ്തി നടപടികൾ നിർത്തിവെക്കാൻ കേന്ദ്ര സർക്കാർ ഇടപെടണം: ഡീൻ കുര്യാക്കോസ് എംപി

ജപ്തി നടപടികൾ നിർത്തിവെക്കാൻ കേന്ദ്ര സർക്കാർ ഇടപെടണം: ഡീൻ കുര്യാക്കോസ് എംപി
  ന്യൂഡല്‍ഹി: കേരളത്തിൽ ബാങ്കുകൾ ഇപ്പോഴും തുടർന്നുവരുന്ന ജപ്തി നടപടികൾ നിർത്തി വെപ്പിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ഡീൻ കുര്യാക്കോസ് എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. പതിനായിരത്തിലധികം നോട്ടീസ് ആണ് എല്ലാ ബാങ്കുകളും ചേർന്ന് അയച്ചിരിക്കുന്നത്. ഇടുക്കി പാർലമെന്‍റ് മണ്ഡലത്തിലെ മുവാറ്റുപുഴയിൽ ഒരു പൈനാപ്പിൾ കർഷകൻ ആത്മഹത്യ ചെയ്തത് ഇത്തരത്തിൽ ബാങ്കുകളുടെ പീഡനത്തെ തുടർന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടിയന്തരമായി ഇത്തരം നടപടികൾ നിർത്തിവെപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വായ്പയെടുത്ത എല്ലാ കർഷർക്കും പലിശയും, കൂട്ടു പലിശയും ഒഴിവാക്കുക, വിദ്യാഭ്യാസ വായ്പ എടുത്തവർക്ക് ആഗോളതലത്തിലും സ്വദേശത്തുമുള്ള തൊഴിൽ സാധ്യതകളുടെ പരിമിതി നിമിത്തം സമാനമായ സാഹചര്യം അഭിമുഖീകരിക്കേണ്ടിവരുന്നതിനാൽ അവർക്കും പലിശയിളവ് അനുവദിക്കണം. എല്ലാ വായ്പകളും റീ ഷെഡ്യൂൾ ചെയ്ത് കാലാവധി ദീർഘിപ്പിച്ച് നൽകണമെന്നും ഡീൻ കുര്യാക്കോസ് എംപി സഭയിൽ ആവശ്യപ്പെട്ടു.

Related articles

See all
Popular News

'ചലോ ദില്ലി': രാംലീല മൈതാനത്തെ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Popular News

കേരളത്തിലെ എസ്.ഐ.ആർ വോട്ടർപട്ടിക ചോർച്ച: പുറത്തായവർക്ക് ഇനിയും പരാതി നൽകാം, ഹർജികൾ നിലനിർത...

Popular News

"കേരളം ഈ പ്രദർശനം നെഞ്ചിലേറ്റും; ഒരു ഒഴിവാക്കലുമില്ലാതെ സ്വാഗതം ചെയ്യുന്നു": റെയ്ഹാൻ വാദ്ര...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in