പ്രധാനെ സംരക്ഷിക്കാന്‍ കേന്ദ്രം; രാജി ആവശ്യം അംഗീകരിക്കില്ലെന്ന് സൂചന
ന്യൂഡല്‍ഹി: വ്യാപക പ്രതിഷേധങ്ങള്‍ക്കിടയിലും കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കില്ലെന്ന് സൂചന. മന്ത്രിയെ മാറ്റുന്നത് കൂടുതല്‍ സമരങ്ങള്‍ക്ക് വഴിതുറക്കുമെന്നാണ് സര്‍ക്കാരിന്റെയും ഭരണപക്ഷത്തിന്റെയും വിലയിരുത്തല്‍. രാജിക്ക് പകരമായി പ്രക്ഷോഭകരുടെ മറ്റ് ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന നിലപാട് ഉച്ചയ്ക്ക് നടക്കുന്ന നിര്‍ണായക ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ സിജെപി നേതാക്കളെ അറിയിക്കും.
എന്നാല്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്ന നിലപാടിലാണ് സിജെപി. രാജി ആവശ്യത്തില്‍ തീരുമാനമായില്ലെങ്കില്‍ രാജ്യവ്യാപക പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും, 24 മണിക്കൂറിനുള്ളില്‍ പാര്‍ലമെന്റ് മാര്‍ച്ച് പുനരാരംഭിക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതിനിടെ, വിഷയത്തില്‍ ഇടപെട്ട് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് രംഗത്തെത്തി. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും, സമവായവും ചര്‍ച്ചയുമാണ് നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് സുരക്ഷ കടുപ്പിച്ചിരിക്കുകയാണ്. ജന്തര്‍ മന്ദിറില്‍ കൂടുതല്‍ ബാരിക്കേഡുകള്‍ നിരത്തി ഡല്‍ഹി പോലീസ് നിരീക്ഷണം ശക്തമാക്കി. മുന്‍കരുതലിന്റെ ഭാഗമായി 18 മെട്രോ സ്റ്റേഷനുകള്‍ ഇന്നും അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.