Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മൻമോഹൻ സിങ്ങിനെ കേന്ദ്രം അപമാനിച്ചു; 'സംസ്‌കാരത്തിനും സ്മാരകത്തിനും പ്രത്യേക സ്ഥലം അനുവദിച്ചില്ല'; രാഹുൽ ഗാന്ധി

മൻമോഹൻ സിങ്ങിനെ കേന്ദ്രം അപമാനിച്ചു; 'സംസ്‌കാരത്തിനും സ്മാരകത്തിനും പ്രത്യേക സ്ഥലം അനുവദിച്ചില്ല';  രാഹുൽ ഗാന്ധി
ഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ കേന്ദ്ര സർക്കാർ അപമാനിച്ചെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. സംസ്‌കാരത്തിനും സ്മാരകത്തിനുമായി പ്രത്യേക സ്ഥലം അനുവദിച്ചില്ല. കേന്ദ്ര സർക്കാർ അദ്ദേഹത്തെ ബഹുമാനിച്ചില്ല.  എന്നാല്‍ മുൻ പ്രധാനമന്ത്രിമാർക്ക് പ്രത്യേക സ്ഥലം അനുവദിച്ചിരുന്നുവെന്നും രാഹുൽ സമൂഹമാധ്യമത്തില്‍ കുറിച്ചു. മൻമോഹൻ സിങ്ങിന്‍റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കണമെന്ന് കോൺഗ്രസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അതിനായി മോദിയുമായി ഖാർഗെ ചർച്ചയും നടത്തിയിരുന്നു. വാജ്‌പേയ് മരിച്ചപ്പോൾ പ്രത്യേക സ്ഥലം അനുവദിച്ചതും കോൺഗ്രസ് എടുത്തുകാട്ടി. മൻമോഹൻ സിങ്ങിന് സ്മാരകം നിർമിക്കുമെന്നും അതിനായി പ്രത്യേക ട്രസ്റ്റ് രൂപീകരിക്കുമെന്നുമാണ് കേന്ദ്ര സർക്കാർ ഈ വിഷയത്തില്‍ നല്‍കിയിരിക്കുന്ന വിശദീകരണം.

Related articles

See all
Popular News

ഡൽഹി കൊണാട്ട് പ്ലേസിലെ സി.ജെ.പി. പ്രക്ഷോഭം: തടയാൻ വിസമ്മതിച്ച് ഹൈക്കോടതി, സുരക്ഷ ഉറപ്പാക്ക...

Popular News

എസ്.ഐ.ആർ വിവാദം: ഗ്യാനേഷ് കുമാറിന് തിരിച്ചടി; സുപ്രീം കോടതി നോട്ടീസ് അയച്ചു

Popular News

വോട്ടർ പട്ടിക പരിഷ്കരണ വിവാദം: രാഹുൽ ഗാന്ധിയും 'ഇന്ത്യ' മുന്നണിയും നൽകിയ ഹർജി സുപ്രീം കോടത...

Popular News

"വിദ്യാർത്ഥികളുടെ ശബ്ദത്തെ തടയാനാവില്ല": പോലീസിനെതിരെയും കേന്ദ്രത്തിനെതിരെയും ശക്തമായ മുന്...

Save your stories

Sign in