Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്ക് ആശ്വാസം : റഷ്യ വെടിനിർത്തല്‍ പ്രഖ്യാപിച്ചു

ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്ക് ആശ്വാസം : റഷ്യ വെടിനിർത്തല്‍ പ്രഖ്യാപിച്ചു
കീവ്: യുക്രൈനിലെ നഗരങ്ങളായ കീവ്, മരിയോപോള്‍, ഹാര്‍കിവ്, സുമി എന്നിവടങ്ങളില്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ജനങ്ങളെ ഒഴിപ്പിക്കുന്നതിന് വേണ്ടിയാണ് വെടിനിർത്തല്‍ പ്രഖ്യാപനം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണിന്‍റെ അഭ്യര്‍ഥന മാനിച്ചാണ് റഷ്യന്‍ സൈന്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മലയാളി വിദ്യാര്‍ഥികള്‍ ഏറെയുള്ള നഗരമാണ് സുമി. ഇന്ത്യന്‍ വിദ്യാര്‍ഥികളെ യുക്രൈനില്‍നിന്ന് ഒഴിപ്പിക്കുന്നതിനുള്ള നടപടി അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് നാല് പ്രധാന നഗരങ്ങളില്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അതിനിടെ, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായും യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്‌കിയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചര്‍ച്ച നടത്തുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.  

Related articles

See all
Popular News

പോർച്ചുഗൽ അണ്ടർ 17 ടീമിൽ ഇടംനേടി ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ; ദേശീയ ടീമിൽ തിരിച്ചുവരവിന്...

Popular News

യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിന് തുടക്കം; ട്രംപിന്റെ ഭരണനേട്ടങ്ങൾ വിലയിരുത്തുന്ന നിർണ്ണായക...

Popular News

യു.എസ് ഇടക്കാല തിരഞ്ഞെടുപ്പ്: മത്സരരംഗത്ത് ഇന്ത്യൻ വംശജരുടെ വൻ പ്രാതിനിധ്യം

Popular News

ചരിത്രത്തിലാദ്യം: യു.എസ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ലിയോ പതിനാലാമൻ മാർപാപ്പ

Save your stories

Sign in