Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Business

ചന്ദ കൊച്ചാറിനെതിരെ സിബിഐയുടെ ലുക്കൗട്ട് നോട്ടീസ്

ചന്ദ കൊച്ചാറിനെതിരെ സിബിഐയുടെ ലുക്കൗട്ട് നോട്ടീസ്
ഐസിഐസിഐ ബാങ്കിന്‍റെ മുന്‍ മേധാവിയായ ചന്ദ കൊച്ചാറിനെതിരെ സിബിഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ചന്ദ കൊച്ചാറിന്‍റെ ഭര്‍ത്താവായ ദീപക് കൊച്ചാര്‍, വീഡിയോ കോണ്‍ മാനേജിങ് ഡയറക്ടര്‍ വേണുഗോപാല്‍ ധൂത് എന്നിവര്‍ക്കെതിരെയും ലുക്കൗട്ട് നോട്ടീസുണ്ട്. വീഡിയോകോണ്‍ ഗ്രൂപ്പിന് അനധികൃതമായി കോടിക്കണക്കിന് രൂപ വായ്പ അനുവദിച്ചെന്ന പരാതിയിലാണ് ചന്ദാ കൊച്ചാറിനെതിരെ അന്വേഷണം നടക്കുന്നത്. സാമ്പത്തികമായി നഷ്ടത്തിലായ വീഡിയോകോണ്‍ ഗ്രൂപ്പിന് ചന്ദാ കൊച്ചാര്‍ മുന്‍കൈയെടുത്ത് വഴിവിട്ട് 3250 കോടി രൂപ വായ്പ അനുവദിച്ചെന്നാണ് പരാതി. 2009-11 കാലയളവില്‍ ആറ് വായ്പകളിലായി വീഡിയോ കോണിന് 1,875 കോടി രൂപ നല്‍കിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.  ആരോപണത്തെത്തുടര്‍ന്ന് ബാങ്കിന്‍റെ എംഡി സ്ഥാനം ചന്ദാ കൊച്ചാര്‍ രാജി വെച്ചിരുന്നു. ഫോറെക്‌സ് നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ഇവര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related articles

See all
Popular News

പിട്ടാപ്പിളളില്‍ ഏജന്‍സീസിന്റെ വമ്പന്‍ ഓണം കൊമ്പന്‍ ഓഫര്‍; ഡിജിറ്റല്‍ നറുക്കെടുപ്പിലൂടെ 5,...

Popular News

മേട്ടുപ്പാളയത്തെ മഴ തിരിച്ചടിയായി: ചെറിയുള്ളിക്ക് തീവില; കോഴിയിറച്ചി വില 160-ലേക്ക് താഴ്ന്...

Popular News

സ്വർണവിലയിൽ വൻ ഇടിവ്; പവന് 3,760 രൂപ കുറഞ്ഞു, രണ്ടാഴ്ച കൊണ്ട് താഴ്ന്നത് 15,000 രൂപ

Popular News

ചരിത്രനേട്ടവുമായി ആന്ത്രോപിക്; ഓഹരി വിപണി അരങ്ങേറ്റത്തില്‍ മൂല്യം രണ്ട് ലക്ഷം കോടി ഡോളറില...

Save your stories

Sign in