Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

അലോക് വർമ്മ കേന്ദ്ര വിജിലൻസ് കമ്മീഷന് മുമ്പാകെ ഹാജരായി

അലോക് വർമ്മ കേന്ദ്ര വിജിലൻസ് കമ്മീഷന് മുമ്പാകെ ഹാജരായി
അഴിമതി ആരോപണത്തിൽ സിബിഐ ഡയറക്ടർ അലോക് വർമ്മ കേന്ദ്ര വിജിലൻസ് കമ്മീഷന് മുമ്പാകെ ഹാജരായി. ഡെപ്യട്ടി ഡയറക്ടറായിരുന്ന രാകേഷ് അസ്താനയുടെ അരോപണങ്ങളിലാണ് കേന്ദ്ര വിജിലൻസ് കമ്മീഷൻ ആന്വേഷണം നടത്തുന്നത് കമ്മീഷണർ കെ. വി ചൗധരിക്ക് മുമ്പാകെ ഹാജരായ അദ്ദേഹം അരോപണങ്ങള്‍ ഓരോന്നായി നിഷേധിച്ചതായാണ് വിവരം . ഏതാണ്ട് ഒരു മണിക്കൂറിലധികം അദേഹം കമ്മീഷൻ ഓഫീസിൽ ചെലവഴിച്ചു. അതേ സമയം ബുധനാഴ്ച്ച വിജിലൻസ് കമ്മീഷന് മുമ്പാകെ ഹാജരായ രാകേഷ് അസ്ഥാന രേഖകള്‍ സഹിതം അലോക് വർമ്മക്കെതിരെ തെളിവുകള്‍ നൽകിയെന്നും റിപ്പോർട്ടുകളുണ്ട്.നേരത്തെ സിബിഐ ഡയറക്ടർക്കെതിരെയുളള ആരോപണങ്ങളിലെ അന്വേഷണം രണ്ടാഴ്ച്ചക്കകം പൂർത്തിയാക്കാൻ കേന്ദ്ര വിജിലൻസ് കമ്മീഷനോട് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഞായറാഴ്ച്ചയാണ് ഈ കാലയളവ് അവസാനിക്കുന്നത്. തിങ്കളാഴച്ച് സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കും . സിബിഐ തലപ്പത്തുണ്ടായ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ മാസം അലോക് വർമ്മ യെയും രാകേഷ് അസ്ഥാനയെയും സർക്കാർ നിർബന്ധിത അവധിയിൽ വിട്ടിരുന്നു

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in