Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ഭീഷണിപ്പെടുത്തി കാര്യം നേടാമെന്നത് വ്യാമോഹം; കിടപ്പാടം സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് തല്ലുകിട്ടുന്ന പരിപാടിയാണെന്ന് പറയുന്നത് ഫാസിസം : സിപിഎമ്മിനെതിരെ കത്തോലിക്കാ കോൺഗ്രസ്

ഭീഷണിപ്പെടുത്തി കാര്യം നേടാമെന്നത് വ്യാമോഹം; കിടപ്പാടം സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് തല്ലുകിട്ടുന്ന പരിപാടിയാണെന്ന് പറയുന്നത് ഫാസിസം : സിപിഎമ്മിനെതിരെ കത്തോലിക്കാ കോൺഗ്രസ്
Kodiyeri Balakrishnan കൊച്ചി: സില്‍വര്‍ലൈന്‍ സംവാദം അപഹാസ്യവും ജനാധിപത്യവിരുദ്ധവുമാണെന്ന് സിറോ മലബാര്‍ സഭയുട ഔദ്യോഗിക സമുദായ സംഘടനയായ കത്തോലിക്കാ കോണ്‍ഗ്രസ്. സംവാദമെന്ന പേരില്‍ തത്പരകക്ഷികളെ മാത്രം വിളിച്ചു നടത്തുന്നതാണ് ഈ പരിപാടി. അടച്ചിട്ട മുറിയില്‍ നടത്തുന്ന ഇത്തരം ചര്‍ച്ചകള്‍ ഒരു ഗുണവും ചെയ്യില്ല. പൊതു സമൂഹത്തിന്‍റെ ആശങ്കകള്‍ക്കും പ്രശ്‌നങ്ങള്‍ക്കും മറുപടി നല്‍കാതെ പിന്‍വാതില്‍ വഴി നടത്തുന്ന ചര്‍ച്ചകളാണ് ഇതെന്നും അത് ഗൂഢോദ്ദേശത്തോടെയാണെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ആരോപിച്ചു. വിഷയത്തെക്കുറിച്ച്‌ ആധികാരികമായി പറയാന്‍ ശേഷിയുള്ളവരെ ഒഴിവാക്കിയിരിക്കുകയാണ്. സര്‍ക്കാരിന്റെ ഈ ഭയം ജനങ്ങളില്‍ സംശയം ഉളവാക്കുന്നു. പൊലീസിന് പുറമെ ഭരിക്കുന്ന പാര്‍ട്ടിയുടെ ആളുകളും ഇരകളെ ആക്രമിക്കാന്‍ വരുകയാണ്. ഇത് അപലപനീയമാണ്. സ്വന്തം കിടപ്പാടം സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് തല്ലുകിട്ടുന്ന പരിപാടിയാണെന്ന് രാഷ്ട്രീയ നേതാക്കള്‍ പറയുന്നത് ഫാസിസ്റ്റ് ശൈലിയാണ്. ഭീഷണിപ്പെടുത്തി കാര്യം നേടാമെന്നത് വ്യാമോഹമാണെന്നും കത്തോലിക്കാ കോണ്‍ഗ്രസ് അറിയിച്ചു. കെ റെയില്‍ സര്‍വേയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ നടാലില്‍ ഉണ്ടായ സംഭവം സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് നേരത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. തല്ല് ഒന്നിനും പരിഹാരമല്ല. കല്ല് പിഴുതെറിയാന്‍ കോണ്‍ഗ്രസും ബിജെപിയും ഇറങ്ങുമ്ബോള്‍ ഇത്തരത്തിലുള്ള പ്രതികരണം ഉണ്ടാവുമെന്നും തല്ലാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

മദ്യപിച്ച് വാഹനമോടിച്ച് അപകടാന്തരീക്ഷം സൃഷ്ടിച്ചു: യൂട്യൂബർ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്...

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Kerala

സാജിദ് യാഹിയയും സിദ്ധാർത്ഥ് സത്യയും പ്രധാന വേഷങ്ങളിൽ: 'സ്റ്റീവ് ആൻഡ് പോളി' പൂജ എറണാകുളത്ത്...

Save your stories

Sign in