Trending
Browse

All sections

Watch

No business videos available

No Middle East videos available

India

കഫെ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ത്ഥയെ കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

കഫെ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ത്ഥയെ കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു
'കഫെ കോഫി ഡേ' സ്ഥാപകൻ വി.ജി സിദ്ധാർഥയെ കാണാനില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച വൈകിട്ട് മംഗലാപുരത്തിന് സമീപം നേത്രാവതി നദിക്ക് കുറുകെയുള്ള പാലത്തിനടുത്ത് വെച്ചാണ് സിദ്ധാര്‍ത്ഥയെ കാണാതായത്. കാറില്‍ സഞ്ചരിച്ചിരുന്ന സിദ്ധാര്‍ത്ഥ ഈ സ്ഥലത്തിന് സമീപം കാറിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു എന്നാണ് വിവരം. സിദ്ധാര്‍ത്ഥ മടങ്ങിയെത്താന്‍ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ കാര്‍ ഡ്രൈവര്‍ ഇദ്ദേഹത്തെ കണ്ടെത്താനാകാതെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. കർണാടക മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവും വിദേശകാര്യമന്ത്രിയുമായിരുന്ന എസ്.എം കൃഷ്ണയുടെ മരുമകനാണ് സിദ്ധാര്‍ത്ഥ. തുടര്‍ന്ന് സിദ്ധാര്‍ത്ഥയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പോലീസില്‍ പരാതി നല്‍കി. ഇദ്ദേഹത്തിനായി പോലീസ് തെരച്ചിൽ തുടരുകയാണ്. അതേസമയം സാമ്പത്തികബാധ്യത അലട്ടിയിരുന്നു എന്ന് കാട്ടി സിദ്ധാര്‍ത്ഥ മെയില്‍ അയച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. 1996 ൽ ബംഗളുരുവിലെ ബ്രിഗേഡ് റോഡിലാണ് സിദ്ധാര്‍ത്ഥ ആദ്യത്തെ 'കഫെ കോഫി ഡേ'  തുടങ്ങിയത്. തുടർന്ന് വളരെ പെട്ടെന്നാണ് കഫെ കോഫി ഡേ രാജ്യമെമ്പാടും വ്യാപിച്ചത്. കാപ്പിക്കുരു കയറ്റുമതിയിലും പ്രമുഖനാണ് സിദ്ധാര്‍ത്ഥ. എസ്.എം കൃഷ്ണയുടെ മൂത്തമകള്‍ മാളവികയെയാണ് സിദ്ധാര്‍ത്ഥ് വിവാഹം ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് രണ്ട് ആണ്‍ മക്കളാണുള്ളത്. സിദ്ധാർഥയുടെ രോഗബാധിതനായ പിതാവ് മൈസൂരുവിലെ ആശുപത്രിയിലാണ്.

സിദ്ധാര്‍ത്ഥ ജീവനക്കാര്‍ക്ക് എഴുതിയ കത്ത്

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in