Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പതിനാല് വയസുകാരന്‍ അമന്‍ പാർത്ഥിവ് എഴുതിയ 'ബ്ലോസമിങ്ങ് സോള്‍സ്' മെഗാസ്റ്റാർ മമ്മൂട്ടി പ്രകാശനം ചെയ്തു

പതിനാല് വയസുകാരന്‍ അമന്‍ പാർത്ഥിവ് എഴുതിയ 'ബ്ലോസമിങ്ങ് സോള്‍സ്' മെഗാസ്റ്റാർ മമ്മൂട്ടി പ്രകാശനം ചെയ്തു
കളമശ്ശേരി കേന്ദ്രീയ വിദ്യാലയത്തിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥി അമൻ പാർത്ഥിവ് കൃഷ്ണൻ എഴുതിയ  'ബ്ലോസമിങ്ങ് സോള്‍സ്' എന്ന ഇംഗ്ലീഷ് ചെറുകഥാ സമാഹാരം മമ്മൂട്ടി, നടനും തിരക്കഥാകൃത്തുമായ രൺജി പണിക്കർക്ക് നൽകി പ്രകാശനം ചെയ്തു. ആലപ്പുഴ നൂറനാട് മാടമ്പിശ്ശേരിൽ ശരത് ചന്ദ്രന്‍റെയും ഡോ. കൃപ കൃഷ്ണന്‍റെയും മകനാണ് അമന്‍. കഴിഞ്ഞ ലോക്ഡൗൺ കാലത്താണ്  കുട്ടിക്കാലം മുതല്‍ കണ്ടതും കേട്ടതും അറിഞ്ഞതുമായ സംഭവങ്ങളെ അമാന്‍ നോട്ട്ബുക്കുകളുടെ ഒഴിഞ്ഞ പേജുകളില്‍ കുത്തികുറിച്ച് തുടങ്ങുന്നത്. യാഥൃശ്ച്കമായി ഈ ചെറുകഥകള്‍ വായ്ക്കാനിടയായ അമ്മ   കൃപ കൃഷ്ണന്‍ ശരത്താണ് അമാന്‍റെ എഴുത്തിലുള്ള വൈദഗ്ധ്യം തിരിച്ചറിഞ്ഞ് മകനെ പ്രോത്സാഹിപ്പിച്ചത്. ശശി തരൂർ എംപിയാണ് 'ബ്ലോസമിങ്ങ് സോള്‍സ്' ന്‍റെ അമുഖമെഴുതിയത്. ചെറുകഥയുടെ ഡ്രാഫ്റ്റ് വായിച്ച ശശി തരൂർ  "അമൻ ഇനിയുമൊരുപാടുകാലം വായനക്കാരെ വിസ്മയിപ്പിക്കുമെന്നും ഞാനുമതിൽ ഒരാളായിരിക്കുമെന്നും " എഴുതി. അദ്ദേഹത്തിന് പുറമെ ഇന്ത്യന്‍ എക്സ്പ്രസ് അസോസിയേറ്റ് എഡിറ്റർ ശ്രീജന്‍ ബാലകൃഷണനും അമന്‍റെ പുസ്തകത്തിന് പ്രോത്സാഹനമെഴുതി. ചടങ്ങിൽ രമേഷ് പിഷാരടി, നിർമ്മാതാക്കളായ ആന്‍റോ ജോസഫ് , സർഗചിത്ര അപ്പച്ചൻ തുടങ്ങിയവർ പങ്കെടുത്തു. ഡൽഹി ആസ്ഥാനമായ ബ്ലൂറോസ് പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.    

Related articles

See all
Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: സുഹൈലിന് ഉടന്‍ ജാമ്യമില്ല; മറ്റ് മൂന്ന് പ്രതികള്‍ക്ക്...

Popular News

'ഗുരുതര രോഗിയെങ്കില്‍ എങ്ങനെ വിദേശത്ത് ജോലി ചെയ്യും?': തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവി...

Popular News

മന്ത്രി അറിയാതെ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കി: എക്‌സൈസ് കമ്മീഷണര്‍ സാംബശിവ റാവുവിനെ മാറ്റി

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്ക് തിരിച്ചടി; കുറ്റപത്രം സമര്‍പ്പിക്കാന...

Save your stories

Sign in