'പ്രധാനമന്ത്രിയുടേത് വെറുപ്പിന്‍റെ ഭാഷ, മോദി ജയിക്കുമെന്ന് ഇപ്പോള്‍ ആരും പറയുന്നില്ല; ന്യായ് രാജ്യത്ത് മാറ്റം കൊണ്ടുവരും': രാഹുല്‍ ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
May 11, 2019
1 min read
•
Updated: June 02, 2026
പ്രധാനമന്ത്രിക്കും ബി.ജെ.പിക്കും വെറുപ്പിന്‍റെ രാഷ്ട്രീയമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന്‍റേത് സ്നേഹത്തിന്‍റെ പ്രത്യയശാസ്ത്രമാണ്. ബി.ജെ.പിയുടെ വെറുപ്പിന്‍റെയും കോണ്‍ഗ്രസിന്‍റെ സ്നേഹത്തിന്‍റെയും പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്. സ്നേഹംകൊണ്ടു നിറഞ്ഞ രാജ്യമാണ് ഇന്ത്യ. രാജ്യത്തിന്‍റെ പുരോഗതിക്കുവേണ്ടി ബി.ജെ.പിയും ആർ.എസ്.എസുമായി കോൺഗ്രസ് ആശയപരമായ പോരാട്ടമാണ് നടത്തുന്നത്. മധ്യപ്രദേശിലെ ദെവാസില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. പ്രഹ്ലാദ് തിപാനിയയാണ് ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
ബി.ജെ.പിയും ആര്‍.എസ്.എസും പ്രധാനമന്ത്രി നരേന്ദ്രമോദിയുമെല്ലാം ഗാന്ധി കുടുംബത്തോട് വെറുപ്പും വിദ്വേഷവും കാണിക്കുന്നു. അവര്‍ എന്നെയും എന്‍റെ പിതാവിനെയും കുടുംബാംഗങ്ങളെയും അധിക്ഷേപിക്കുന്നു. എന്നാല്‍ സ്നേഹാലിംഗനമാണ് അവര്‍ക്കുളള എന്‍റെ മറുപടി. രാജ്യത്തിന്‍റെ പ്രധാനമന്ത്രി വെറുപ്പ് ഉപേക്ഷിച്ച് സ്നേഹത്തിന്‍റെ ഭാഷയാണ് സ്വീകരിക്കേണ്ടത്' - രാഹുല്‍ ഗാന്ധി പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10