Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കണ്ണട വാങ്ങിയതില്‍ ശൈലജയെ കടത്തിവെട്ടി മന്ത്രി ആര്‍.ബിന്ദു; പൊതുഖജനാവില്‍ നിന്നും ചെലവിട്ടത് 30,500 രൂപ

കണ്ണട വാങ്ങിയതില്‍ ശൈലജയെ കടത്തിവെട്ടി മന്ത്രി ആര്‍.ബിന്ദു; പൊതുഖജനാവില്‍ നിന്നും ചെലവിട്ടത് 30,500 രൂപ
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന് കണ്ണട വാങ്ങാന്‍ ചെലവായ തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ആറുമാസം മുമ്പ്് വാങ്ങിയ കണ്ണടയ്ക്ക് 30500 രൂപയാണ് പൊതുഖജനാവില്‍നിന്ന് അനുവദിച്ചത്. കഴിഞ്ഞ ഏപ്രില്‍ 28നാണ് മന്ത്രി ആര്‍.ബിന്ദു പുതിയ കണ്ണട വാങ്ങിയത്. അന്ന് തന്നെ ബില്ല് സഹിതം പണം അനുവദിച്ചുകിട്ടാന്‍ പൊതുഭരണ വകുപ്പിന് മന്ത്രി അപേക്ഷ നല്‍കി. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതുകൊണ്ടാവാം പണം അനുവദിച്ചുകിട്ടാന്‍ വൈകി. പരാതിയായതോടെ മുഖ്യമന്ത്രി ഇടപെട്ടാണ് തുക ലഭിക്കുന്നത് വേഗത്തിലാക്കിയതെന്നാണ് സൂചന. മുമ്പും കണ്ണട വാങ്ങിയ വകയില്‍ സിപിഎം മന്ത്രിമാര്‍ സര്‍ക്കാരില്‍ നിന്ന് ആനുകൂല്യം പറ്റിയിരുന്നു. കഴിഞ്ഞ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ ശൈലജ 29000 രൂപയ്ക്കാണ് കണ്ണട വാങ്ങിയത്. സ്പീക്കറായിരുന്ന പി ശ്രീരാമകൃഷ്ണന്‍ 49,900 രൂപയാണ് കണ്ണടയ്ക്ക് വേണ്ടി എഴുതിയെടുത്തത്. അന്നൊന്നും ഇല്ലാത്തവിധം സര്‍ക്കാര്‍ കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുമ്പോഴാണ് സംസ്ഥാനത്തെ ഒരു മന്ത്രി കണ്ണട വാങ്ങിയ തുകപോലും സര്‍ക്കാര്‍ ചെലവില്‍ എഴുതിയെടുക്കുന്നത്.

Related articles

See all
Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Popular News

സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് കൊടിയിറക്കം; ട്രാക്കിൽ മലപ്പുറം 'ഹാട്രിക്' രാജാക്കന്മാർ,201...

Popular News

പിഎസ്​സി പരീക്ഷാ ക്രമക്കേട്: പിഎസ്​സി ചെയർമാനെയും അംഗങ്ങളെയും പ്രതിയാക്കി എസ്‌ഐടി കേസ്

Save your stories

Sign in