Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ബസുകളെക്കുറിച്ചുള്ള സെമിനാറിൽ പങ്കെടുക്കാന്‍ കെഎസ്ആർടിസി എംഡി ആംസ്റ്റർഡാമിലേക്ക് : ചെലവിനായി ദിവസേന 100 ഡോളർ

ബസുകളെക്കുറിച്ചുള്ള സെമിനാറിൽ പങ്കെടുക്കാന്‍ കെഎസ്ആർടിസി എംഡി ആംസ്റ്റർഡാമിലേക്ക് : ചെലവിനായി ദിവസേന 100 ഡോളർ
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കെഎസ്ആർടിസി വലയുമ്പോള്‍ ബസുകളെക്കുറിച്ചുള്ള സെമിനാറിൽ പങ്കെടുക്കാനും നഗരഗതാഗതത്തെക്കുറിച്ച് പഠിക്കാനും എംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ ഐഎഎസ് വിദേശത്തേക്ക്. മെയ് 11 മുതൽ 14വരെയാണ് ബിജു പ്രഭാകർ നെതർലൻഡ് തലസ്ഥാനമായ ആംസ്റ്റർഡാം സന്ദര്‍ശിക്കുന്നത്. യാത്രാ ചെലവിനായി ദിവസേന 100 ഡോളർ നൽകണമെന്നു പൊതുഭരണവകുപ്പിന്റെ ഉത്തരവിൽ നിർദേശിക്കുന്നു. ‘യൂറോപ്പിലെ വൃത്തിയുള്ള ബസുകൾ’എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിലാണ് മെയ് 11, 12 തീയതികളിൽ ബിജു പ്രഭാകർ പങ്കെടുക്കുന്നത്. 13, 14 തീയതികളിൽ നഗരഗതാഗത സംവിധാനത്തെക്കുറിച്ചുള്ള പഠനത്തിൽ പങ്കെടുക്കും. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കു വിധേയമായിട്ടായിരിക്കും യാത്ര. മുൻ സർക്കാരുകളുടെ കാലത്തും കെഎസ്ആർടിസി വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും ഗതാഗത സംവിധാനത്തെക്കുറിച്ച് പഠിക്കാൻ വിദേശ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു.  

Related articles

See all
Popular News

"മന്ത്രിമാർക്ക് നേരെ തുടർച്ചയായ ആക്രമണം; ക്രമസമാധാനം തകർക്കാൻ ബി.ജെ.പിയും സി.പി.എമ്മും ഒറ്...

Popular News

'10 വർഷത്തെ ഗുണ്ടായിസം ഇനി നടപ്പില്ല' മന്ത്രി ഒ.ജെ. ജനീഷിനെ ആക്രമിച്ചത് സി.പി.എം നേതൃത്വത്...

Popular News

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; തിരുവനന്തപുരത്ത് റെഡ് അലർട്ട്, മൂന്ന് ജില്ലകളിൽ ഓറഞ്ച്...

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Save your stories

Sign in