Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Bihar Voters list | ബിഹാര്‍ വോട്ടര്‍ പട്ടിക: ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാനുള്ള സമയം നീട്ടി നല്‍കണമെന്ന് ആര്‍ ജെഡി, എഐഎംഐഎം പാര്‍ട്ടികള്‍; സുപ്രീംകോടതി തിങ്കളാഴ്ച വാദം കേള്‍ക്കും

Bihar Voters list |  ബിഹാര്‍ വോട്ടര്‍ പട്ടിക: ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാനുള്ള സമയം നീട്ടി നല്‍കണമെന്ന് ആര്‍ ജെഡി, എഐഎംഐഎം പാര്‍ട്ടികള്‍; സുപ്രീംകോടതി തിങ്കളാഴ്ച വാദം കേള്‍ക്കും
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടര്‍ പട്ടിക പുതുക്കലില്‍ സെപ്റ്റംബര്‍ 1-ന് സുപ്രീം കോടതി വാദം കേള്‍ക്കും. രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി), ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) എന്നീ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതി പരിഗണിക്കുക. ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വോട്ടര്‍പട്ടിക സംബന്ധിച്ച അവകാശവാദങ്ങളും ആക്ഷേപങ്ങളും സമര്‍പ്പിക്കാനുള്ള സമയം നീട്ടി നല്‍കണമെന്നാണ് ഹര്‍ജികളിലെ ആവശ്യം. നിലവിലെ സമയപരിധി സെപ്റ്റംബര്‍ 1-നാണ് അവസാനിക്കുന്നത്. ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജോയല്‍മയ ബാഗ്ചി, വിപുല്‍ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ആര്‍ജെഡിയുടെ അഭിഭാഷകനായ പ്രശാന്ത് ഭൂഷണും സീനിയര്‍ കൗണ്‍സല്‍ ഷോബ് ആലമും, എഐഎംഐഎമ്മിന് വേണ്ടി നിസാം പാഷയും ഹാജരാകും. സമയപരിധി നീട്ടണമെന്ന് ഇവര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. 'അവകാശവാദങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സമയപരിധി നീട്ടേണ്ടത് അത്യാവശ്യമാണ്,' അലാം കോടതിയെ അറിയിച്ചു. ഓഗസ്റ്റ് 22-ന് സുപ്രീം കോടതിയുടെ ഉത്തരവിന് മുമ്പ് ഏകദേശം 80,000 അവകാശവാദങ്ങളാണ് സമര്‍പ്പിക്കപ്പെട്ടതെങ്കില്‍, ഉത്തരവിന് ശേഷം അത്1, 95,000 ആയി ഉയര്‍ന്നതായി പാഷ ചൂണ്ടിക്കാട്ടി.

Related articles

See all
Popular News

ജനാധിപത്യം സംരക്ഷിക്കാൻ 'ജനകീയ കുറ്റവിചാരണ'; ഇന്ത്യ സഖ്യത്തിന്റെ രണ്ടാംഘട്ട പ്രതിഷേധത്തിന്...

Popular News

പ്രവർത്തകരെ തടയാൻ കേന്ദ്ര സർക്കാർ നീക്കമെന്ന് പ്രതിപക്ഷം; രാംലീലാ മൈതാനത്ത് ഇന്ത്യാസഖ്യത്ത...

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം; നവംബർ 1-ന് രാംലീലാ മൈതാനത്ത് വൻ മഹാറാ...

Popular News

വോട്ടെടുപ്പ് തിരിമറിക്കെതിരെ പോരാട്ടം ശക്തമാക്കും; നവംബർ 1-ന്റെ മഹാറാലിയിൽ 10 ലക്ഷം പേർ അണ...

Save your stories

Sign in