Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബിഹാർ പ്യാർ ഇത്തവണയും! തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിഹാറിന് വാരിക്കോരി പദ്ധതികൾ

ബിഹാർ പ്യാർ ഇത്തവണയും! തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിഹാറിന് വാരിക്കോരി പദ്ധതികൾ
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍റെ തുടര്‍ച്ചയായ എട്ടാമത്തെ ബജറ്റ് ഇപ്പോള്‍ ലോക്‌സഭയില്‍ പുരോഗമിക്കുകയാണ്. മൂന്നാം മോദി സര്‍ക്കാര്‍ ഇത് രണ്ടാം തവണയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. തുടര്‍ച്ചയായി 8 തവണ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി എന്ന നേട്ടവും ഇതോടെ നിര്‍മല സ്വന്തമാക്കുകയാണ്. ഇതിനുമുമ്പ് മൊറാര്‍ജി ദേശായി,പി.ചിദംബരം തുടങ്ങിയവര്‍ വിവിധ മന്ത്രിസഭകളിലായി തുടര്‍ച്ചയായി അല്ലാതെ ബജറ്റികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ബിഹാറില്‍ മഖാന(താമരവിത്ത്) ബോര്‍ഡ് ന്ഥാപിക്കും, മഖാന ഉത്പാദനത്തിന് പ്രോല്‍സാഹനം, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫുഡ് ടെക്‌നോളജി സ്ഥാപിക്കും, ഗ്രീന്‍ ഫീല്‍ഡ് എയര്‍ പോര്‍ട്ട് സ്ഥാപിക്കും, പട്‌ന IIT, വിമാനത്താവളം നവീകരിക്കും തുടങ്ങിയ കാര്യങ്ങളില്‍ ഊന്നല്‍ കൊടുത്തുകൊണ്ട് ബിഹാറിന് വേണ്ടി അവതരിപ്പിച്ച ബജറ്റായി മാറി ഇത്തവണത്തേത്. ഇതെല്ലാം തന്നെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടെന്ന് നിസംശയം പറയാന്‍ സാധിക്കും. അതിവേഗം ഉയരുന്ന സാമ്പത്തിക വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് ധനമന്ത്രി പറയുകയുണ്ടായി. ഇത്തവണ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് കാർഷികം,തൊഴില്‍,വ്യവസായം, ആരോഗ്യം,നികുതി,കായികം തുടങ്ങിയ ആറ് മേഖലകളിലാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിഹാറിന് വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തിയതെന്ന് കോണ്‍ഗ്രസും ആരോപിച്ചു.  ആന്ധ്രാപ്രദേശിനെ എന്ത് കൊണ്ട് അവഗണിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് കുറ്റപ്പെടുത്തി.

Related articles

See all
Popular News

ഡൽഹി കൊണാട്ട് പ്ലേസിലെ സി.ജെ.പി. പ്രക്ഷോഭം: തടയാൻ വിസമ്മതിച്ച് ഹൈക്കോടതി, സുരക്ഷ ഉറപ്പാക്ക...

Popular News

എസ്.ഐ.ആർ വിവാദം: ഗ്യാനേഷ് കുമാറിന് തിരിച്ചടി; സുപ്രീം കോടതി നോട്ടീസ് അയച്ചു

Popular News

വോട്ടർ പട്ടിക പരിഷ്കരണ വിവാദം: രാഹുൽ ഗാന്ധിയും 'ഇന്ത്യ' മുന്നണിയും നൽകിയ ഹർജി സുപ്രീം കോടത...

Popular News

"വിദ്യാർത്ഥികളുടെ ശബ്ദത്തെ തടയാനാവില്ല": പോലീസിനെതിരെയും കേന്ദ്രത്തിനെതിരെയും ശക്തമായ മുന്...

Save your stories

Sign in