Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ബിഹാറില്‍ ഗംഗാ നദിയില്‍ ബോട്ട് മറിഞ്ഞ് വന്‍ ദുരന്തം; കുട്ടികളടക്കം 13 പേര്‍ മരിച്ചു

ബിഹാറില്‍ ഗംഗാ നദിയില്‍ ബോട്ട് മറിഞ്ഞ് വന്‍ ദുരന്തം; കുട്ടികളടക്കം 13 പേര്‍ മരിച്ചു

ഹാജിപൂര്‍: ബിഹാറിലെ വൈശാലി ജില്ലയില്‍ ഗംഗാ നദിയില്‍ ബോട്ട് മറിഞ്ഞ് 13 പേര്‍ ദാരുണമായി മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികളാണെന്നാണ് പ്രാഥമിക വിവരം. അപകടസമയത്ത് ബോട്ടില്‍ മുപ്പതോളം പേര്‍ ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്.

നദിക്കപ്പുറമുള്ള ഗ്രാമത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയി മടങ്ങിവരുകയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. വൈശാലി ജില്ലയിലെ രാഘോപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റ ആറുപേരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്‍.ഡി.ആര്‍.എഫ് സംഘത്തിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു.

ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് 2 ലക്ഷം രൂപ വീതവും, പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ, ബിഹാര്‍ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയും പ്രതിപക്ഷ നേതാവ് തേജസ്വി യാദവും അപകടത്തില്‍ അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 4 ലക്ഷം രൂപ വീതം സഹായധനം നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related articles

See all
Popular News

'2029-ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ അമിത് ഷാ നീക്കം തുടങ്ങിക്കഴിഞ്ഞു'; കടുത്ത വിമര്‍ശനവ...

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാന്‍ 'ഇന്ത്യ' സഖ്യം; അടുത്തഘട്ട...

Popular News

ജനാധിപത്യം സംരക്ഷിക്കാൻ പ്രതിപക്ഷം ഒറ്റക്കെട്ട്; ഒന്നിച്ച് പോരാടും ,രാഹുൽ ഗാന്ധിയുടെ നേതൃത...

Save your stories

Sign in