Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഐക്യമുന്നേറ്റത്തിന്‍റെ കാഹളമായി രാഹുലിന്‍റെ സ്നേഹസന്ദേശ യാത്ര; നാളെ കേരളത്തില്‍, വിശദാംശങ്ങള്‍ ഇങ്ങനെ

ഐക്യമുന്നേറ്റത്തിന്‍റെ കാഹളമായി രാഹുലിന്‍റെ സ്നേഹസന്ദേശ യാത്ര; നാളെ കേരളത്തില്‍, വിശദാംശങ്ങള്‍ ഇങ്ങനെ
  രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര നാളെ കേരളത്തിന്‍റെ ഭൂമികയില്‍ പര്യടനം ആരംഭിക്കും. പാറശാലയില്‍ നിന്ന് ആരംഭിക്കുന്ന യാത്രയ്ക്ക് വന്‍ സ്വീകരണമാണ് കെപിസിസിയുടെ നേതൃത്വത്തില്‍ ഒരുക്കുന്നത്. യാത്രയുടെ നാളത്തെ ക്രമീകരണങ്ങള്‍ ഇങ്ങനെ: രാവിലെ 7 മണി: പാറശാലയിൽ നിന്ന് ഭാരത് ജോഡോ പദയാത്രയ്ക്ക് തുടക്കമാകും. കെപിസിസി, ഡിസിസി നേതാക്കളും ജനപ്രതിനിധികളും ചേർന്ന് രാഹുൽ ഗാന്ധിയേയും പദയാത്രികരേയും സ്വീകരിക്കും. രാവിലെ 7.15: മഹാത്മാ ഗാന്ധിയുടേയും കെ കാമരാജിന്‍റെയും പ്രതിമകൾക്ക് മുമ്പിൽ രാഹുൽ ഗാന്ധി ആദരവ് അർപ്പിക്കും. രാവിലെ 10 മണി: ഊരൂട്ടുകാല മാധവി മന്ദിരത്തില്‍ പദയാത്രികർ എത്തിച്ചേരുന്നു. രാവിലെ 11 മണി: വിശ്രമം, ഭക്ഷണം. ജയ്റാം രമേശിന്‍റെ വാർത്താസമ്മേളനം മാധവി മന്ദിരത്തില്‍. ഉച്ചയ്ക്ക് 2 മണി: നെയ്യാറ്റിൻകരയിലെ പരമ്പരാഗത കൈത്തറി നെയ്ത്ത് തൊഴിലാളികളുമായി രാഹുൽ ഗാന്ധി സംവദിക്കും. ഉച്ചയ്ക്ക് 3 മണി: മാധവി മന്ദിരത്തിലെ ഗാന്ധി മ്യൂസിയം സന്ദർശിക്കും. വൈകിട്ട് 4 മണി:  യാത്രയുടെ രണ്ടാം ഘട്ടത്തിന് തുടക്കം. മൂന്നുകല്ലിൻമൂട് നിന്നും പദയാത്ര പുനരാരംഭിക്കും. നിംസ് ആശുപത്രിക്ക് സമീപം ഭാരത് ജോഡോ യാത്രയെ അടയാളപ്പെടുത്തുന്ന സ്തൂപം രാഹുല്‍ ഗാന്ധി അനാച്ഛാദനം ചെയ്യും. രാത്രി 7 മണി: യാത്ര നേമത്ത് എത്തിച്ചേരും. തുടർന്ന് വെള്ളായണി കാർഷിക കോളേജ് ഗ്രൌണ്ടില്‍ രാത്രി വിശ്രമം.

Related articles

See all
Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെ ചോദ്യം ചെയ്ത് എസ്‌ഐടി, വ...

Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Popular News

"യൂണിഫോം ഊരുന്ന അന്ന് നിനക്ക് കിട്ടും നായെ.. അമ്മ സത്യം അന്ന് നിനക്ക് കിട്ടും"; കണ്ണൂരില്‍...

Popular News

അധികാര ദുര്‍വിനിയോഗവും ഭീഷണിയും: തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍ രാജിവെക്കണമെന്ന്...

Save your stories

Sign in