Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ക്രിസ്മസിന് കേരളം കുടിച്ചത് 154.77 കോടി രൂപയുടെ മദ്യം; ഒന്നാമത് ചാലക്കുടി

ക്രിസ്മസിന് കേരളം കുടിച്ചത് 154.77 കോടി രൂപയുടെ മദ്യം; ഒന്നാമത് ചാലക്കുടി
സംസ്ഥാനത്ത് ക്രിസ്മസ് ആഘോഷവേളയില്‍ റെക്കോഡ് മദ്യവില്‍പ്പന. മൂന്ന് ദിവസം കൊണ്ട് ബെവ്കോ ഔട്ട്ലെറ്റ് വഴി മാത്രം 154.77 കോടിയുടെ മദ്യമാണ് വിറ്റത്. ക്രിസ്മസ് തലേന്നായ ഞായറാഴ്ച ഔട്ട്ലെറ്റ് വഴി മാത്രം 70.73 കോടി രൂപയുടെ മദ്യവില്‍പ്പന നടന്നു. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് തലേന്ന് 69.55 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്. 22 മുതല്‍ 24 വരെ മദ്യ വില്‍പ്പന കണക്കിലും ഇത്തവണ വര്‍ദ്ധനയുണ്ട്.ഡിസംബര്‍ 22 ന് 75.70 കോടി രൂപയുടെ മദ്യവില്‍പ്പനയാണ് ഈ വര്‍ഷം നടന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22 ന് 65.39 കോടി രൂപയുടെ മദ്യമാണ് വിറ്റിരുന്നത്. ഡിസംബര്‍ 23 ന് ഈ വര്‍ഷം 84.04 കോടി രൂപ മദ്യവില്‍പ്പന നടന്നു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 75.41 കോടി രൂപ മദ്യവില്‍പ്പനയാണ് നടന്നത്. ക്രിസ്മസ് തലേന്ന് റെക്കോര്‍ഡ് വില്‍പ്പന ചാലക്കുടിയിലാണ്. 63.85 ലക്ഷം രൂപയുടെ മദ്യമാണ് ചാലക്കുടിയില്‍ വിറ്റത്. ചങ്ങനാശ്ശേരി ബെവ്കോ ഔട്ട്ലെറ്റാണ് മദ്യവില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. 62.87 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. മൂന്നാം സ്ഥാനം ഇരിങ്ങാലക്കുട ഒട്ട്ലെറ്റിനാണ്. 62.31 ലക്ഷം രൂപയുടെ മദ്യമാണ് ഇരിങ്ങാലക്കുടയില്‍ വിറ്റത്.  

Related articles

See all
Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Popular News

അധികാര ദുര്‍വിനിയോഗവും ഭീഷണിയും: തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍ രാജിവെക്കണമെന്ന്...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Save your stories

Sign in