പാരിസ്: ഫുട്‌ബോള്‍ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന 2026-ലെ ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിനായുള്ള 30 അംഗ പ്രാഥമിക ചുരുക്കപ്പട്ടിക ഫ്രാന്‍സ് ഫുട്‌ബോള്‍ പ്രഖ്യാപിച്ചു. അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി, ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ, സ്പാനിഷ് കൗമാരതാരം ലമീന്‍ യമാല്‍ എന്നിവരടക്കം പ്രമുഖ താരങ്ങള്‍ പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പട്ടികയില്‍ ഇടംനേടാനായില്ല. ഒക്ടോബര്‍ 26-ന് ലണ്ടനില്‍ വെച്ചാണ് പുരസ്‌കാര പ്രഖ്യാപനം നടക്കുക.
അര്‍ജന്റീന ദേശീയ ടീമിനായും ഇന്റര്‍ മയാമിക്കായും നടത്തിയ ശ്രദ്ധേയ പ്രകടനമാണ് 17-ാം തവണയും മെസ്സിയെ സാധ്യതാപട്ടികയിലെത്തിച്ചത്. 49 മത്സരങ്ങളില്‍ നിന്ന് 45 ഗോളുകളും 30 അസിസ്റ്റുകളും നേടിയ മെസ്സി മയാമിയെ എംഎല്‍എസ് കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാര ജേതാവായ പിഎസ്ജിയുടെ ഉസ്മാന്‍ ഡെംബലെയും സാധ്യതകളില്‍ മുന്നിലുണ്ട്. കഴിഞ്ഞ സീസണില്‍ 51 മത്സരങ്ങളില്‍ നിന്ന് 26 ഗോളുകളും 14 അസിസ്റ്റുകളും നേടിയ ഡെംബലെ, ക്ലബ്ബിനായി ചാമ്പ്യന്‍സ് ലീഗ്, ലീഗ് 1, യൂറോപ്യന്‍ സൂപ്പര്‍ കപ്പ് ഉള്‍പ്പെടെയുള്ള കിരീടങ്ങള്‍ നേടുന്നതില്‍ വലിയ പങ്ക് വഹിച്ചു. ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ 58 ഗോളുകളും 13 അസിസ്റ്റുകളും നേടി വ്യക്തിഗത മികവില്‍ ഏറെ മുന്നിലാണ്.
സ്പാനിഷ് നിരയില്‍ നിന്ന് യമാലിനും റോഡ്രിക്കും പുറമെ പാവു കുബാര്‍സി, ഫാബിയാന്‍ റൂയിസ്, മാര്‍ക്ക് കുക്കുറയ്യ, ഫെറാന്‍ ടോറസ് തുടങ്ങിയവരും പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. ബാഴ്സലോണയ്‌ക്കൊപ്പം ലാ ലിഗയും സൂപ്പര്‍ കപ്പും സ്വന്തമാക്കിയ യമാല്‍, 57 മത്സരങ്ങളില്‍ നിന്ന് 25 ഗോളുകളും 20 അസിസ്റ്റുകളും നേടി മികച്ച ഫോമിലാണ്.
റൊണാള്‍ഡോ പുറത്ത്, 17-ാം തവണയും ഇടംപിടിച്ച് മെസ്സി: ബാലണ്‍ദ്യോര്‍ ചുരുക്കപ്പട്ടിക പുറത്ത്
ഫുട്‌ബോള്‍ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന 2026-ലെ ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിനായുള്ള 30 അംഗ പ്രാഥമിക ചുരുക്കപ്പട്ടിക ഫ്രാന്‍സ് ഫുട്‌ബോള്‍ പ്രഖ്യാപിച്ചു. അര്...