Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ബാലരാമപുരം കൈത്തറിക്ക് ആഗോള പെരുമ: കനകക്കുന്നില്‍ പ്രത്യേക മ്യൂസിയം ഒരുക്കുമെന്ന് മുഖ്യമന്ത്രി; കൈത്തറി പ്രോജക്ട് ഉദ്ഘാടനം ചെയ്തു

ബാലരാമപുരം കൈത്തറിക്ക് ആഗോള പെരുമ: കനകക്കുന്നില്‍ പ്രത്യേക മ്യൂസിയം ഒരുക്കുമെന്ന് മുഖ്യമന്ത്രി; കൈത്തറി പ്രോജക്ട് ഉദ്ഘാടനം ചെയ്തു

ബാലരാമപുരം കൈത്തറിയുടെ പാരമ്പര്യത്തിന് ആഗോള ശ്രദ്ധ നേടിക്കൊടുക്കാന്‍ വിപുലമായ പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരം കനകക്കുന്നില്‍ ബാലരാമപുരം കൈത്തറിക്കായി പ്രത്യേക മ്യൂസിയം ഒരുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രഖ്യാപിച്ചു. 2,500 നെയ്ത്തുകാര്‍ ചേര്‍ന്ന് 6,000 അടി നീളത്തില്‍ നെയ്‌തെടുത്ത ബൃഹദ് ബാലരാമപുരം കൈത്തറി പ്രോജക്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

നൂറ്റാണ്ടുകളുടെ പാരമ്പര്യവും രണ്ടായിരത്തിലധികം നെയ്ത്തുകാരുടെ അധ്വാനവും ഒത്തുചേര്‍ന്നതോടെ ബാലരാമപുരത്തിന്റെ കൈത്തറി പെരുമയ്ക്ക് കനകക്കുന്നില്‍ പുതിയൊരു ചരിത്രമെഴുതി. 2,500 പരമ്പരാഗത നെയ്ത്തുകാര്‍ ചേര്‍ന്ന് നെയ്‌തെടുത്ത ആറായിരം അടി നീളമുള്ള ബാലരാമപുരം കൈത്തറി പ്രോജക്ട് ഏറെ ജനശ്രദ്ധ നേടുകയാണ്. ഏകദേശം രണ്ട് കിലോമീറ്ററോളം നീളത്തില്‍ പരന്നുകിടക്കുന്ന ഈ ബൃഹദ് കലാസൃഷ്ടി ബാലരാമപുരത്തിന്റെ നെയ്ത്തുപാരമ്പര്യത്തിന്റെ നേര്‍സാക്ഷ്യം കൂടിയാണ്.

വിഷ്വല്‍ ആര്‍ട്ടിസ്റ്റ് ലക്ഷ്മി മാധവന്റെ ആശയത്തിലാണ് ഈ വേറിട്ട പദ്ധതി രൂപംകൊണ്ടത്. പരുത്തിനൂലും സ്വര്‍ണ്ണക്കസവും വെള്ളിക്കസവും ചേര്‍ത്താണ് ഈ അപൂര്‍വ കസവ് നെയ്‌തെടുത്തത്. നെയ്ത്തുഗ്രാമത്തിലെ ഓരോ നെയ്ത്തുകാരനും തങ്ങളുടെ അധ്വാനത്തിന്റെ പങ്ക് ചേര്‍ത്തതോടെ ഒരു ഗ്രാമത്തിന്റെയാകെ കൂട്ടായ്മയുടെ അടയാളമായി ബാലരാമപുരം കസവ് മാറി. രണ്ടര വര്‍ഷത്തിലേറെ നീണ്ട ആശയരൂപീകരണത്തിനും തയ്യാറെടുപ്പുകള്‍ക്കും ഒടുവിലാണ് പദ്ധതി യാഥാര്‍ത്ഥ്യമായത്.

ബാലരാമപുരം ഗ്രാമത്തിന്റെ തനതു പാരമ്പര്യത്തെ സര്‍ക്കാര്‍ ചേര്‍ത്തുപിടിച്ചതോടെ ചരിത്രസ്മരണകള്‍ ഇരമ്പുന്ന മ്യൂസിയത്തിനും വേദിയൊരുങ്ങുകയാണ്. മ്യൂസിയം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത ബജറ്റിലുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി ലക്ഷ്മി മാധവന്റെ മുത്തശ്ശി സത്യഭാമയുടെ പേരില്‍ 'സത്യ ഫൗണ്ടേഷനും' പ്രഖ്യാപിച്ചു. നെയ്ത്തുകുടുംബങ്ങളുടെ വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളില്‍ പിന്തുണ നല്‍കുകയാണ് ഫൗണ്ടേഷന്റെ ലക്ഷ്യം. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഫൗണ്ടേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ടൂറിസം വകുപ്പിന്റെയും കൈത്തറി-ടെക്‌സ്‌റ്റൈല്‍ ഡയറക്ടറേറ്റിന്റെയും സഹകരണത്തോടെയാണ് പദ്ധതി ഒരുക്കിയത്. ബാലരാമപുരം കസവിനെ ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ പരിചയപ്പെടുത്തുകയാണ് പ്രദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. നവംബര്‍ 20 വരെ കനകക്കുന്നില്‍ പ്രദര്‍ശനം തുടരും. ഒരു ഗ്രാമത്തിന്റെ അധ്വാനവും പാരമ്പര്യവും ചേര്‍ന്നൊരുക്കിയ ഈ വിസ്മയസൃഷ്ടി ഇനി ലോകത്തിന്റെ വിവിധ കോണുകളിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് നെയ്ത്തുസമൂഹം. തലമുറകളിലൂടെ കൈമാറിവന്ന ബാലരാമപുരം കസവിന് ആഗോള വേദിയൊരുക്കുന്ന പുതിയൊരു അധ്യായം കൂടിയാണിത്.

Related articles

See all
Popular News

വടക്കന്‍ പറവൂര്‍ താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവ്: പരാതിക്കാരന് സഹായഹസ്തവുമായി മുഖ്യമന...

Popular News

'ധീരസഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍': ഷുക്കൂര്‍ വധക്കേസ് പ്രതികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് സ...

Popular News

പട്ടികവര്‍ഗ വികസന വകുപ്പിന്റെ സംസ്ഥാന കായികമേള 'കളിക്കളം 2026' നാളെ മുതല്‍ തിരുവനന്തപുരത്ത...

Popular News

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: നടന്നത് രാഷ്ട്രീയ കൊലപാതകമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നി...

Save your stories

Sign in